ലിവിങ് ടുഗെദറുകാരും നിയമത്തിനു മുന്നില്‍ വിവാഹിതരെന്ന് സുപ്രീം കോടതി

വിവാഹം കഴിക്കാതെ ദീര്‍ഘകാലം ഒരുമിച്ച് താമസിക്കുന്ന സ്ത്രീയേയും പുരുഷനേയും വിവാഹിതരായി പരിഗണിക്കാമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. നിയമപരമായി വിവാഹം കഴിക്കുമ്പോള്‍ ലഭിക്കുന്ന എല്ലാ പരിരക്ഷയും സ്ത്രീക്ക് ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.
വിവാഹം കഴിക്കാതെ 20 വര്‍ഷമായി തങ്ങളുടെ മുത്തച്ഛന്റെയൊപ്പം കഴിയുന്ന സ്ത്രീക്ക് മുത്തച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ അവകാശമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയ ഉത്തരവ്. ജസ്റ്റിസ് എം വൈ ഇഖ്ബാല്‍, ജസ്റ്റിസ് അമിത്വ റോയ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
മുത്തച്ഛനും സ്ത്രീയും ദീര്‍ഘകാലമായി ഒരുമിച്ച് താമസിക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഇവരെ വിവാഹിതരായി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഒരുമിച്ച് താമസിച്ചിട്ടില്ലെന്നതിന് വിശ്വാസയോഗ്യമായ തെളിവുണ്ടെങ്കില്‍ മാത്രമേ ദമ്പതിമാര്‍ വിവാഹിതരല്ലെന്ന് സ്ഥാപിക്കാനാകൂ എന്നും കോടതി ചൂണ്ടിക്കാണിച്ചു.
വിവാഹം കഴിക്കാതെ ദീര്‍ഘകാലം ഒരുമിച്ച് താമസിക്കുന്ന സ്ത്രീക്കും പുരുഷനും കുട്ടികള്‍ ജനിച്ചാല്‍, മാതാപിതാക്കളെ വിവാഹിതരായി പരിഗണിക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉത്തരവിട്ടിരുന്നു. നിയമപ്രകാരം വിവാഹിതരാകാത്തവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് എല്ലാ നിയമപരിരക്ഷയും ഉണ്ടായിരിക്കും. ഇത്തരം കുട്ടികളെ അവിഹിതബന്ധത്തില്‍ ജനിച്ച കുട്ടികളായി കാണാനാകില്ലെന്നും അന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ബി.എസ്. ചൗഹാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം നല്‍കിയത്. \'ലിവിങ് ടുഗെദര്‍\' ബന്ധം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി വിധിയിലെ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















