വീരപ്പന്റെ മകള്‍ ബിജെപി യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ്

കഴിഞ്ഞ ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേര്‍ന്ന ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാ റാണിയെ ബിജെപി യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. വീരപ്പന്റെ മൂത്തമകളായ വിദ്യാറാണി അഭിഭാഷകയാണ്. കൃഷ്ണഗിരിയില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുകയാണ്.
വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ വളര്‍ത്തു മകള്‍ ഗീത, എംജിആറിന്റെ സഹോദരന്‍ ചക്രപാണിയുടെ കൊച്ചു മകന്‍ ആര്‍.പ്രവീണ്‍, നടന്‍ ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ, സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്‍, നടന്മാരായ രാധാ രവി, മുന്‍ മന്ത്രി എച്ച്.വി.ഹാന്‍ഡെ എന്നിവരും ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha






















