കാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു... ചിമ്മാല്‍ മേഖലയിലാണ് പുലര്‍ച്ചയോടെ ഏറ്റുമുട്ടലുണ്ടായത്

കാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. പുലര്‍ച്ചയോടെ ചിമ്മാല്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.
മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. മൂന്നു സൈനികര്‍ക്കും പരിക്കേറ്റു. എന്നാല്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. കാഷ്മീരില്‍ ഈ വര്‍ഷം 131 ഭീകരരെ സൈന്യം വധിച്ചു.
"
https://www.facebook.com/Malayalivartha






















