ഹിമാലയന്‍ വയാഗ്രയുടെ വില ഒരു കിലോയ്ക്ക് 20 ലക്ഷം, റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

ലൈംഗിക ബലഹീനതയകറ്റാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 'ഒഫിയോകോര്‍ഡിസെപ്സ് സിനെന്‍സിസ്' എന്ന ഹിമാലയന്‍ വയാഗ്രയെ വംശനാശം സംഭവിക്കാവുന്ന ഇനങ്ങളുടെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. അമിതമായ വിളവെടുപ്പ് കാരണമാണ് ലോകത്തില്‍ ഏറ്റവുമധികം വിലയുളള വയാഗ്രയ്ക്ക് ഇങ്ങനെ സംഭവിച്ചത്. ജൂലായ് 9-ന് പുറത്തിറക്കിയ പട്ടികയിലാണ് ഈ പുതിയ വിവരം.
ഈ വയാഗ്രക്ക് കിലോയ്ക്ക് 20 ലക്ഷത്തോളമാണ് വില. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ തയ്യാറാക്കുന്ന വിവിധ പട്ടികകളില്‍ വംശനാശ സാധ്യതയുളള പട്ടികയിലാണ് ഹിമാലയന്‍ വയാഗ്ര ഇടം പിടിച്ചിക്കുന്നത്. കമ്പിളിപുഴുവിന്റെ ആകൃതിയില്‍ വളരുന്ന ഫംഗസിനെ കാറ്റര്‍പില്ലര്‍ ഫംഗസ് എന്നും പറയാറുണ്ട്. ഐ യു സി എന്‍ പുറത്തിറക്കിയ പട്ടികയില്‍ 120,372 ആകെ സ്പീഷീസുകളില്‍ 32,441 എണ്ണം വംശനാശം നേരിടുകയാണ്. ആകെയുളളവയുടെ മൂന്നിലൊന്ന് വരുമിത്.
ചൈന, ടിബറ്റ്, ഭൂട്ടാന്‍,നേപ്പാള്‍ എന്നിവിടങ്ങളിലും ഈ ഫംഗസ് ഉണ്ട്. ടിബറ്റിലും ചൈനയിലും ഇവ നൂറ്റാണ്ടുകളായി പരമ്പരാഗത ഔഷധമായി ഉപയോഗിച്ച് പോരുന്നുണ്ട്. ഹിമാലയ മലനിരകളില്‍ വളരുന്ന ഇവ കൂടുതല്‍ കാണപ്പെടുന്നത് ഉത്തരാഖണ്ഡിലാണ്. പ്രാദേശിക വിപണിയില്‍ 10 ലക്ഷം രൂപക്കും ചൈന ഉള്‍പ്പടെ അന്താരാഷ്ട്ര വിപണിയില്‍ 20 ലക്ഷം രൂപ വരെയുമാണ് ഫംഗസിന് വില.
ഹിമാലയന്‍ വയാഗ്രയുടെ ഉത്പാദനത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 30ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് ഐ യു സി എന്‍ രേഖപ്പെടുത്തുന്നു. ഉത്തരാഖണ്ഡിലെ ഗ്രാമീണരാണ് സാധാരണ ഇവ വിളവെടുക്കാറുള്ളത്. ഇനിമുതല്‍ ഇവ ശേഖരിക്കുന്ന പ്രക്രിയയില്‍ ശക്തമായ നിയന്ത്രണമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചുവന്നപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഗ്രാമീണരുടെ പ്രധാന വരുമാന മാര്‍ഗത്തിന്റെ കാര്യത്തിലാണ് ഇനി പ്രയാസം ഉണ്ടാകുക. ഫംഗസിന്റെ ശരിയായ പരിപാലനത്തിന് സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊളളാനാണ് ഹിമാലയന്‍ വയാഗ്രയെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ഐ യു സി എന്‍- ന്റെ ഇന്ത്യയിലെ പ്രതിനിധി വിവേക് സക്സേന വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















