ഇന്ത്യയും ചൈനയും തമ്മിലുളള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഹായിക്കും; അതിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്യാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി വക്താവ്

ഇന്ത്യയും ചൈനയും തമ്മിലുളള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഹായിക്കും . മാത്രമല്ല അതിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു . 'കഴിഞ്ഞ കുറച്ച് നാളുകളായി ഇതിനായി ട്രംപ് ഭരണകൂടം ശ്രമം തുടരുകയാണ്.' വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌എനാനി പറഞ്ഞു.മുന്‍പ് വൈറ്റ്ഹൗസ് സാമ്ബത്തിക ഉപദേഷ്ടാവ് ലാറി കുഡ്ലൗ ഇന്ത്യ, അമേരിക്കയുടെ ബന്ധുരാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന്റെ വലിയ ചങ്ങാതിയാണെന്നും അറിയിച്ചിരുന്നു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയായ എസ്. ജയശങ്കറും താനും മികച്ച സുഹൃത്തുക്കളാണെന്ന് ഈയിടെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അറിയിച്ചു . ജനാധിപത്യ രാജ്യമായ ഇന്ത്യയോട് ചൈന വളരെ പ്രകോപനപരമായാണ് പെരുമാറിയിരുന്നതെന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്‌ടാവ് റോബര്‍ട്ട് ഒ ബ്രയാന്‍ അഭിപ്രായപ്പെട്ടുടുകയും ചെയ്തു . ഇന്ത്യയുമായി അമേരിക്കക്ക് ശക്തമായ വളരുന്ന സൗഹൃദമാണുളളതെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളെ ട്രംപ് വിക‌്ടറി ഇന്ത്യന്‍ അമേരിക്കന്‍ ഫിനാന്‍സ് കമ്മിറ്റി നേതാവ് അല്‍ മാസണ്‍ സ്വാഗതം ചെയ്‌തു. ഇന്ത്യ അമേരിക്കയെ സ്‌നേഹിക്കുന്നു എന്ന് പറയാനുളള ധൈര്യം ട്രംപിന് മാത്രമാണുണ്ടായിട്ടുളളത് എന്ന് മാസണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















