സചിന്‍ പൈലറ്റിനെ കേന്ദ്രനേതൃത്വത്തിലേക്ക് എത്തിക്കാൻ നീക്കം; സൂചനകൾ നൽകി പി ചിദംബരം

ഇടഞ്ഞ് നിൽക്കുന്ന സചിന്‍ പൈലറ്റിനെ കേന്ദ്രനേതൃത്വത്തിലേക്ക് എത്തിക്കാൻ നീക്കം. രാജസ്ഥാന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി ഇത്തരത്തിൽ പരിഹരിക്കാനാണ് ശ്രമം . സചിന്‍ പൈലറ്റിനെ കേന്ദ്രനേതൃത്വത്തിലേക്ക് ഉള്‍പ്പെടുത്തുന്നതിൻറെ സാധ്യതകള്‍ പരിശോധിക്കുമെന്നും മുതിര്‍ന്ന നേതാവ്പി. ചിദംബരം സൂചന നല്‍കി. രാജസ്ഥാന് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെ സചിന്‍ പൈലറ്റ് ചിദംബരവുമായി ഫോണില്‍ സംസാരിച്ചിരുന്നു.
തന്നെയും 18 വിമത എം.എല്‍.എമാരെയും അയോഗ്യരാക്കിയ നടപടിക്കെതിരെ സചിന്‍ രാജസ്ഥാന് ഹൈകോടതിയെ സമീപിച്ചതിന് ശേഷമാണ് പുതിയ നീക്കം. മുതിര്‍ന്ന നേതാവിൻറെ ഈ നീക്കം. മുതിർന്ന നേതാവിെൻറ അഭിപ്രായം അറിയാനായി സചിൻ ചിദംബരവുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് . മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി അസ്യാരസ്യങ്ങൾ ഉടലെടുത്തതോടെ പ്രിയങ്ക ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കൾ സചിനുമായി സംസാരിക്കുകയും ചെയ്തു . എന്നാൽ സചിൻ പൈലറ്റ് വഴങ്ങിയിരുന്നില്ല. ആദ്യമായാണ് സചിൻ പൈലറ്റ് കോൺഗ്രസിെൻറ മുതിർന്ന നേതാക്കളിലൊരാളോട് അഭിപ്രായം ആരായുന്നത്.
https://www.facebook.com/Malayalivartha






















