ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഇന്ത്യ വന്‍ നേട്ടമുണ്ടാക്കിയതായി യുഎന്‍

യുഎന്‍ വികസന പദ്ധതിയും (യുഎന്‍ഡിപി) ഓക്‌സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യുമന്‍ ഡവലപ്‌മെന്റ് ഇനിഷ്യേറ്റീവും (ഒപിഎച്ച്‌ഐ) ചേര്‍ന്ന് 75 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഇന്ത്യ വന്‍ നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. 2005-15 കാലയളവില്‍ 65 രാജ്യങ്ങള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ മുന്നേറ്റമുണ്ടാക്കി.
ഇന്ത്യ 27.3 കോടി പേരെ ദാരിദ്ര്യമുക്തരാക്കി ഒന്നാം സ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയിലെ പുരോഗതി പഠനവിധേയമാക്കുന്ന സൂചികയായ വിവിധതല ദാരിദ്ര്യ സൂചിക (എംപിഐ) അര്‍മീനിയ, ഇന്ത്യ, നിക്കരാഗ്വ, നോര്‍ത്ത് മാസിഡോണിയ എന്നീ രാജ്യങ്ങള്‍ പകുതി കണ്ട് കുറച്ചു.
കോവിഡ് മഹാമാരി രാജ്യങ്ങളുടെ വികസന രംഗത്ത് കനത്ത ആഘാതമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 70-ഓളം വികസ്വര രാജ്യങ്ങളില്‍ വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാകും. പോഷകാഹാരം, സ്‌കൂള്‍ ഹാജര്‍ എന്നിവയില്‍ കഴിഞ്ഞ 36 വര്‍ഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലാതാകാനിടയുണ്ട്. ലോകത്തെ 130 കോടി ദരിദ്രരില്‍ 64.4 കോടിയും 18 വയസ്സില്‍ താഴെയും 10.7 കോടി 60 നു മുകളിലും ഉള്ളവരാണ്. കോവിഡ് ഭീഷണി ഏറ്റവും കൂടുതല്‍ ഇവര്‍ക്കാണ്.
https://www.facebook.com/Malayalivartha






















