പൂര്‍ണഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കായി ആറുമണിക്കൂറോളം നെട്ടോട്ടമോടി, ഒടുവില്‍ ഓട്ടോയില്‍ പ്രസവിച്ചു, പരിചരണം കിട്ടാതെ നവജാതശിശു മരിച്ചു
പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ തയ്യാറാകത്തതിനാല്‍ യുവതി ഓട്ടോയില്‍ പ്രസവിച്ചു. പരിചരണം കിട്ടാതെ നവജാതശിശു മരിച്ചു. ഒഴിവില്ലെന്ന് പറഞ്ഞ്് ആശുപത്രികള്‍ യുവതിയെ മടക്കിയത്. പുലര്‍ച്ചെ മൂന്ന് മുതല്‍ ആറ് മണിക്കൂറോളമാണ് യുവതിയും അമ്മയും ആശുപത്രി അധികൃതരുടെ കനിവിനായി നെട്ടോട്ടമോടിയത്.
ഒടുവില്‍ യുവതി ഓട്ടോയില്‍ തന്നെ പ്രസവിച്ചു. ഇവരുടെ വിഷമാവസ്ഥ കണ്ട് ഓട്ടോ ഡ്രൈവര്‍ കെ.സി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി യെദിയൂരപ്പയോട് ആവശ്യപ്പെട്ടു.കഴിഞ്ഞ 10 ദിവസത്തിനിടെ പരിചരണം കിട്ടാതെ രണ്ട് നവജാത ശിശുക്കളാണ് ബംഗളൂരുവില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഒരു മാസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതോടെ പിതാവ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്പില് പ്രതിഷേധിക്കുകയുണ്ടായി.
ബംഗളുരുവില്‍ മിക്കവാറും ആശുപത്രികളും കോവിഡ് കെയര്‍ സെന്ററുകളായി മാറിയതോടെ മറ്റ് രോഗികള്‍ക്ക് ചികിത്സ ലഭിക്കാത്ത സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.
"
https://www.facebook.com/Malayalivartha