വാൽവുള്ള എൻ95 മാസ്ക് ഗുണത്തേക്കാൾ ദോഷം ചെയ്യും...കൊവിഡിനെ പ്രതിരോധിക്കാൻ പര്യാപ്തമല്ല
വാല്‍വുള്ള എന്‍95 മാസ്ക് കൊവിഡിനെ പ്രതിരോധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യം അറിയിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജൂലായ് 20 ന് കത്തയച്ചു. വാല്‍വുള്ള മാസ്ക് ഉപയോഗിക്കുന്നവര്‍ പുറന്തള്ളുന്ന വായു അപകടകരമാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തിലൂടെ പ്രതിപാദിക്കുന്നത്
വാൽവുള്ള മാസ്ക് ഉപയോഗിക്കുന്നവർ ശ്വസിക്കുമ്പോൾ വായു ശുദ്ധീകരിച്ച് ഉള്ളിലെത്തുമെങ്കിലും പുറന്തള്ളുന്ന വായു ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം ഇല്ല . അതുകൊണ്ടുതന്നെ മാസ്ക്ക് ഉപയോഗിക്കുന്നയാൾ കോവിഡ് ബാധിതനെങ്കിൽ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. ഇത് ചുറ്റുമുള്ളവർക്ക് കോവിഡ് രോഗബാധ ഉണ്ടാകാൻ കാരണമാകാം .. സുരക്ഷിത സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് ഇത്തരം മാസ്ക് ഉപയോഗിക്കാൻ അനുവാദമുള്ളത്. മറ്റുള്ളവർ സാധാരണ മാസ്ക്കാണ് ഉപയോഗിക്കേണ്ടത്.
https://www.facebook.com/Malayalivartha