Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരിക്കാന്‍ രാഹുല്‍ ഗാന്ധി? രാഷ്ട്രീയ മുതലെടുപ്പ് തടയണമെന്ന് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എം.എല്‍.എ; രാമക്ഷേത്ര നിര്‍മാണത്തിനു വിപുലമായ ഒരുക്കങ്ങള്‍; തറക്കല്ലിടാന്‍ 40 കിലോ വെള്ളികല്ല്; ഓഗസ്റ്റ് അഞ്ചിനു തറക്കല്ലിടല്‍; ചടങ്ങില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല

21 JULY 2020 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

അയോധ്യ രാമക്ഷേത്ര നിര്‍മാണം എല്ലാകാലത്തും ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമാണ്. രാമക്ഷേത്ര നിര്‍മാണത്തിന് സാഹചര്യം ഒരുങ്ങിയതിനാല്‍ ഇനിയും ബി.ജെ.പിക്ക് മാത്രം ഈ വിഷയത്തില്‍ മുതലെടുപ്പിന് അവസരം നല്‍കരുതെന്ന വാദവുമായി ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എം.എല്‍.എ രംഗത്ത് എത്തി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഫണ്ട് പിരിവിന് രാഹുല്‍ ഗാന്ധി മുന്നിട്ടിറങ്ങണമെന്നാണ് എം.എല്‍.എ പ്രദീപ് യാദവിന്റെ ആവശ്യം. മറ്റ് ഏതെങ്കിലും പാര്‍ട്ടിക്കാര്‍ ക്ഷേത്രനിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയാല്‍ അത് രാഷ്ട്രീയ മുതലെടുപ്പിന് കാരണമാകുമെന്നാണ് എംഎല്‍എ കത്തില്‍ പറയുന്നത്.

രാമക്ഷേത്ര നിര്‍മാണത്തിലൂടെ ഒരു പാര്‍ട്ടിമാത്രം നേട്ടം കൊയ്യാന്‍ ഇടവരരുത്. അതിനാലാണ് രാജ്യത്തിന്റെ ഐക്യവും മതേതരത്വവും ശക്തിപ്പെടുത്താന്‍ ഉപകരിക്കുന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറയുന്നു. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാതാന്ത്രിക് ടിക്കറ്റിലാണ് പ്രദീപ് യാദവ് 2019 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പിന്നീട് ജെ.വി.എം.പി പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2006 ല്‍ ബി.ജെ.പി വിട്ട് ജെ.വി.എം.പിയിലെത്തിയ നേതാവാണ് അദ്ദേഹം. ബി.ജെ.പിയുമായി മുമ്പുണ്ടായിരുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല ഈ ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കയച്ച കത്തിന്റെ പകര്‍പ്പുകള്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായാവതി, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ക്കും അയച്ചിട്ടുണ്ട്.

ഇതിനിടെ ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന തറകല്ലിടല്‍ ചടങ്ങിന് വിപുലമായ ഒരുക്കളാണ് അയോധ്യയില്‍ നടക്കുന്നത്. ക്ഷേത്ര തറക്കല്ലിടലിനു നാല്‍പ്പത് കിലോയുടെ വെള്ളിക്കല്ലാണ് ഉപയോഗിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും തറക്കല്ലിടല്‍ പരിപാടി നടക്കുക. അമ്പതോളം വി.ഐ.പികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ട്രസ്റ്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. വെള്ളിക്കല്ലുകൊണ്ട് തറക്കല്ലിടല്‍ നടത്തുക പ്രധാനമന്ത്രിയായിരിക്കുമെന്നാണ് സൂചന. ഭക്തര്‍ക്ക് ശിലാസ്ഥാപനം തത്സമയം കാണുന്നതിനായി അയോധ്യയുടെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് തുടങ്ങി പ്രമുഖരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുളള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതി ഗൗരവമുളളതാണെന്നും രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും രാം മന്ദിര്‍ ട്രസ്റ്റ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ജൂലൈ രണ്ടിന് ഭൂമിപൂജ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (6 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (19 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (37 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (50 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (57 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (3 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends