മദ്യപാനിയായ 33 കാരനായ പിതാവ് 50,000 രൂപയ്ക്ക് 11 കാരിയായ മകളെ മറ്റൊരാള്‍ക്ക് വിറ്റു... എന്നാല്‍ കുട്ടി നിര്‍ത്താതെ കരയാന്‍ തുടങ്ങിയതോടെ കുട്ടിയ വാങ്ങിയ ആൾ പണം തിരികെ വാങ്ങി കുട്ടിയെ മടക്കി കൊടുത്തു

മദ്യപാനിയായ 33 കാരനായ പിതാവ് 50,000 രൂപയ്ക്ക് 11 കാരിയായ മകളെ മറ്റൊരാള്‍ക്ക് വിറ്റു. എന്നാല്‍ കുട്ടി നിര്‍ത്താതെ കരയാന്‍ തുടങ്ങിയതോടെ കുട്ടിയ വാങ്ങിയ ആൾ പണം തിരികെ വാങ്ങി കുട്ടിയെ മടക്കി കൊടുത്തു. ദേവി ഭാസ്‌ക്കര്‍ എന്നയാളാണ് 50,000 രൂപയ്ക്ക് കുട്ടിയെ വിലക്ക് വാങ്ങിയത് ..മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലാണ് സംഭവം ..കഴിഞ്ഞ മെയിൽ ആണ് പിതാവ് കുട്ടിയെ വിറ്റത്... എന്നാൽ കുട്ടി ആദ്യം മുതൽതന്നെ കരഞ്ഞു ബഹളം വെക്കുകയായിരുന്നത്രെ
മൂന്ന് ദിവസം ദേവി ഭാസ്‌ക്കര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷമായിരുന്നു തിരികെ കൊടുത്തത്. . മൂന്ന് ദിവസവും പെണ്‍കുട്ടി കരഞ്ഞുകൊണ്ടിരുന്നതിനാലാണ് തിരിച്ചു കൊടുത്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്
കഴിഞ്ഞ മെയ് മാസത്തിലാണ് പിതാവ് 50,000 വാങ്ങി മകളെ യുവാവിന് വിറ്റത് ..എന്നാൽ പ്രശ്നമുണ്ടാകാതിരിക്കാൻ സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ചു വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നു..
സാരിയൊക്കെ ഉടുപ്പിച്ച് കൊണ്ടുവന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താന്‍ മംഗല്യസൂത്രം അണിയിച്ചെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. .പിതാവിന്റെ മദ്യപാനം കാരണം മാതാവ് ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ചുപോയിരുന്നു. അതിനാല്‍ പിതാവ് കുഞ്ഞിനെ വിറ്റ വിവരം അറിഞ്ഞില്ലെന്നാണ് മാതാവ് പറഞ്ഞത്.
മൂന്ന് ദിവസവും ദേവി ഭാസ്‌ക്കര്‍ കുട്ടിയെ ഉപദ്രവിച്ചു. ഇതിനിടയില്‍ ആരോ പറഞ്ഞ് പ്രായപൂർത്തിയാകാത്ത മകളെ വിവാഹം എന്ന വ്യാജേന മറ്റൊരാൾക്ക് വിറ്റു എന്നറിഞ്ഞ മാതാവ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് മകളെ മൂന്നിരട്ടി പ്രായമുള്ളയാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തെന്നും താന്‍ വരുമ്പോള്‍ മകള്‍ സാരിയുടുത്ത് മംഗല്യസൂത്രമണിഞ്ഞ് സിന്ദൂരം തൊട്ടു നില്‍ക്കുകയായിരുന്നു എന്നും മാതാവ് പൊലീസിനോട് പറഞ്ഞു.
ബാല്യവിവാഹം നടത്തിയതിനു കുട്ടിയുടെ അച്ഛനെതിരെയും പോലീസ് അന്ന് തന്നെ കേസെടുത്തിരുന്നു.. അന്ന് തന്നെ കേസെടുത്തിരുന്നു.. പോക്സോ നിയമപ്രകാരമാണ് കുട്ടിയുടെ അച്ഛനെയും ദേവീഭാസ്‌ക്കറേയും ശിക്ഷിച്ചത്
https://www.facebook.com/Malayalivartha
























