രാജസ്ഥാനില്‍ ഗെലോട്ട് പക്ഷത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി, രാജസ്ഥാന് ഹൈക്കോടതി ഉത്തരവ് നല്‍കുന്നത് തടയണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു
സച്ചിന് പൈലറ്റ് ഉള്‍പ്പെടെ 19 എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ ഭാഗത്തുനിന്നുള്ള നടപടികള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ രാജസ്ഥാന് ഹൈക്കോടതി ഉത്തരവ് നല്കുന്നതു തടയണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച രാജസ്ഥാന് സ്പീക്കര്‍ സി.പി. ജോഷിക്കു തിരിച്ചടി. ഉത്തരവ് നല്കുന്നതു തടയണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു.
അയോഗ്യതാ വിഷയത്തില്‍ തുടര്‍നടപടി തല്ക്കാലം മാറ്റിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെയാണ് സ്പീക്കര്‍ ഹര്‍ജി നല്‍കിയത്. ഇത് 27-ാം തീയതി വിശദമായി വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് തങ്ങളുടെ ഉത്തരവിനു വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.
സ്പീക്കറുടെ നടപടിക്കെതിരെ സച്ചിനും മറ്റും നല്കിയ ഹര്‍ജിയില്‍ രാജസ്ഥാന് ഹൈക്കോടതി ഇന്ന് ഉത്തരവു നല്‍കാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha