സാബുൾ പ്രവിശ്യയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി; 24 താലിബാൻ ഭീകരരെ സൈന്യം വധിച്ചു

അഫ്ഗാനിസ്ഥാനിലെ സാബുൾ പ്രവിശ്യയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ 24 താലിബാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ 27 പേർക്ക് പരിക്കേറ്റെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സാബുൾ പ്രവിശ്യയിലെ അർഗാൻദാബ്, ഷിംഗ്സായി, ഷാ ജോ ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. അതേസമയം, സംഭവത്തിൽ താലിബാന്റെ പ്രതികരണം വന്നിട്ടില്ല.
https://www.facebook.com/Malayalivartha
























