Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചന്ദ്രയാന്‍ 2 ദൗത്യം പരാജയമല്ല? പ്രഗ്യാന്‍ റോവര്‍ ചന്ദ്രാപരിതലത്തില്‍ സഞ്ചരിച്ചതായി കണ്ടെത്തല്‍; വീണ്ടും താരമായി ഷണ്‍മുഖ സുബ്രമണന്‍

02 AUGUST 2020 11:18 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തെയും ജനതയെയും ഒരു പോലെ വിശമിപ്പിച്ച സംഭവമായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ അവസാന നിമിഷത്തെ പരാജയം. എന്നാല്‍ ചന്ദ്രയാന്‍ രണ്ട് അങ്ങനെയൊരു പരാജയമായിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ചുവെന്നാണ് പുതിയ നിരീക്ഷണം. ഇത് കണ്ടെത്തിയിരിക്കുന്നത് മുമ്പ് ചാന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍, പ്രഗ്യാന്‍ റോവര്‍ ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ച തമിഴ്‌നാട്ടുകാരനായ ഐടി വിദഗ്ധനുമായ ഷണ്‍മുഖ സുബ്രമണി തന്നെയാണ്.

പ്രതീക്ഷിച്ചതില്‍ നിന്ന് വിരുദ്ധമായി ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി തകര്‍ന്ന വിക്രം ലാന്‍ഡറില്‍ നിന്ന് പുറത്തുവന്ന റോവര്‍ മീറ്ററുകളോളം സഞ്ചരിച്ചുവെന്നും എന്നാല്‍ ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ ഇതിലെ പേലോഡുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തുവെന്നാണ് ഷണ്‍മുഖ സുബ്രമണിയന്‍ പറയുന്നത്. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളില്‍ ലാങ്മ്യുര്‍ പ്രോബ് എന്ന ഉപകരണത്തെയാണ് താന്‍ കണ്ടെത്തിയതെന്നും നാസ കണ്ടെത്തിയത് മറ്റ് ഉപകരണങ്ങളായ ആന്റിന, റിട്രോ ബ്രേക്കിങ് എഞ്ചിന്‍, സോളാര്‍ പാനലുകള്‍ എന്നിവയാകാമെന്നും അദ്ദേഹം പറയുന്നു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവം സൂര്യപ്രകാശം അധികം എത്താത്ത മേഖലയാണ്. നിഴലുകള്‍ ധാരാളമുള്ളതിനാല്‍ നവംബര്‍ 11 ന് ലാന്‍ഡര്‍ തകര്‍ന്നുവീണ സ്ഥലത്തിന് മുകളില്‍ കൂടി കടന്നുപോയ നാസയുടെ ഉപഗ്രഹത്തിന് ഇവ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സൂര്യപ്രകാശം നേരിട്ട് ഉപരിതലത്തിന് മുകളിലെത്തിയാലല്ലാതെ ഇവ കണ്ടെത്തുക അസാധ്യമായിരുന്നു. ലാന്‍ഡര്‍ പതിച്ച സ്ഥലം പരിഗണിച്ച് നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഭൂമിയില്‍ നിന്ന് അയയ്ക്കുന്ന സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ തക്ക അകലത്തിലായിരുന്നു ലാന്‍ഡറിന്റെ സ്ഥാനം. ഭൂമിയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ലാന്‍ഡറില്‍ നിന്ന് റോവറിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ടാകാം. പക്ഷെ ഭൂമിയിലെ കേന്ദ്രവുമായി തിരികെ ബന്ധപ്പെടാന്‍ ലാന്‍ഡറിന് സാധിക്കാതെ പോയിട്ടുണ്ടാകാമെന്നും ഷണ്‍മുഗ സുബ്രഹ്മണിയന്‍ പറയുന്നു. എങ്കിലും ലാന്‍ഡറില്‍ നിന്ന് വേര്‍പെട്ട് റോവര്‍ ഉപരിതലത്തിലൂടെ കുറച്ചുദൂരം സഞ്ചരിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നാസ ചന്ദ്രയാന്‍ രണ്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടത്. 2019 സെപ്റ്റംബര്‍ ഏഴിനാണ് സോഫ്റ്റ്‌ലാന്‍ഡിങ്ങിനിടെ ചന്ദ്രയാന്റ് ആശയവിനിമയം നഷ്ടമാകുന്നത്. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ചന്ദ്രോപരിതലത്തില്‍ പതിക്കുമ്പോള്‍ അവിടെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. ചെന്നൈയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് ചിത്രങ്ങള്‍ ഗവേഷണം ചെയ്ത് പഠിച്ചത്. നാസയുടെ എല്‍.ആര്‍. ഓര്‍ബിറ്റര്‍ ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.'ലാന്‍ഡര്‍' ഇടിച്ചിറങ്ങിയ ഭാഗത്തുനിന്ന് 750 മീറ്റര്‍ വടക്കുപടിഞ്ഞാറ് ചന്ദ്രോപരിതലത്തിലുണ്ടായ മാറ്റം ശ്രദ്ധയില്‍പ്പെട്ട ഷണ്‍മുഖ സുബ്രഹ്മണ്യന്‍ വിവരം ഇമെയില്‍ മുഖേന 'നാസ'യിലെ ശാസ്ത്രജ്ഞരെ അറിയിക്കുകയായിരുന്നു. അവര്‍ നടത്തിയ വിശദമായ പഠനത്തിലാണ് അന്ന് ലാന്‍ഡര്‍ ശ്രദ്ധയില്‍പ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends