കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ മന്ത്രി മരിച്ചു...സാങ്കേതിക വിദ്യാഭ്യാസ കാബിനറ്റ് മന്ത്രി കമലാ റാണിയാണ് മരിച്ചത്

കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ മന്ത്രി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ കാബിനറ്റ് മന്ത്രി കമലാ റാണിയാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ലക്‌നൗവില്‍ ഇന്നുരാവിലെയായിരുന്നു അന്ത്യം. കൊവിഡിനെ തുടര്‍ന്ന് ഈമാസം പതിനെട്ടിനാണ് കമലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മന്ത്രിക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























