കൊവിഡ്: രണ്ടു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ

ത്രിപുരയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണിത്. വ്യാഴാഴ്ച അഗര്‍ത്തല ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കുഞ്ഞിനും വൈറസ് ബാധിച്ചെന്ന് കണ്ടെത്തിയത്. രോഗം മൂര്‍ച്ഛിച്ച് ശനിയാഴ്ച കുട്ടി മരിച്ചു. ത്രിപുരയില്‍ ഇതുവരെ 23 കൊവിഡ് മരണം. ആകെ രോഗികള്‍ 5223 ആയി.
https://www.facebook.com/Malayalivartha























