കോവിഡ് ഫലം നെഗറ്റീവായി.... ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍(77) പരിശോധനാഫലം നെഗറ്റീവായതോടെ ഇന്നലെ ആശുപത്രി വിട്ടു. മകന്‍ അഭിഷേക് ബച്ചനാണ് ബച്ചന്‍ കൊവിഡ് രോഗമുക്തനായ വിവരം ആദ്യം ട്വിറ്ററിലൂടെ അറിയിച്ചത്.''''എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. എന്റെ പിതാവിനു കോവിഡ് നെഗറ്റീവായി. അദ്ദേഹം വീട്ടിലെത്തി വിശ്രമിക്കുകയാണ്''- മകനും നടനുമായ അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു.
അതേ സമയം അഭിഷേക് ബച്ചന്‍ നിലവില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ ഐശ്യര്യറായിയും ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇരുവരും നേരത്തെ ആശുപത്രി വിട്ടിരുന്നു.അമിതാഭ് ബച്ചനായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്.
പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു
L
https://www.facebook.com/Malayalivartha























