വിദേശത്തു നിന്നും ഇന്ത്യയിലേക്കു വരുന്നവര്‍ക്ക് പ്രത്യേക റജിസ്‌ട്രേഷനടക്കമുള്ള പുതിയ ആരോഗ്യ മാര്‍ഗരേഖ

വിദേശത്തുനിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്കു പ്രത്യേക റജിസ്‌ട്രേഷനടക്കമുള്ള മാര്‍ഗരേഖകള്‍ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് പോര്‍ട്ടലില്‍ (www.newdelhiairport.in) റജിസ്റ്റര്‍ ചെയ്യണം. കേരളത്തിന്റെ ജാഗ്രത പോര്‍ട്ടല്‍ മാതൃകയിലാണിത്.
രാജ്യത്ത് എത്തിയ ശേഷം 7 ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും 7 ദിവസം വീട്ടില്‍ ക്വാറന്റീനും നിര്‍ബന്ധമാണ്. ഗര്‍ഭാവസ്ഥ, പ്രായമായ മാതാപിതാക്കളും 10 വയസ്സില്‍ താഴെയുള്ള കുട്ടികളുമുണ്ടെങ്കില്‍, കുടുംബത്തില്‍ മരണം, ഗുരുതര രോഗാവസ്ഥ എന്നീ സാഹചര്യങ്ങളില്‍ മാത്രം 14 ദിവസം വീട്ടില്‍ ക്വാറന്റീന്‍ അനുവദിക്കും. ഈ ഇളവു ലഭിക്കണമെങ്കിലും 72 മണിക്കൂര്‍ മുന്‍പ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണം.
യാത്ര പുറപ്പെടുന്നതിനു 96 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ ഫലം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയോ കോപ്പി വിമാനത്താവളത്തില്‍ കാണിക്കുകയോ വേണം. പരിശോധനാഫലം സംബന്ധിച്ച സത്യവാങ്മൂലം നല്‍കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സാഹചര്യത്തിനനുസരിച്ച് ഹോം ഐസലേഷനോ കോവിഡ് കേന്ദ്രത്തിലെ ചികിത്സയോ നിര്‍ദേശിക്കും.
ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം. സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ സാഹചര്യങ്ങള്‍ അനുസരിച്ചുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























