അമ്മയെയും 12 കാരിയായ മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കി

നാൽപ്പതുകാരിയെയും 12 വയസുള്ള മകളെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ ബോദാർലി ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു ഇത്തരത്തിലൊരു ദാരുണ സംഭവമുണ്ടായത്.
മഹാരാഷ്ട്ര അതിർത്തിയിലാണു ബോദാർലി ഗ്രാമം. യുവതിയുടെ ഭർത്താവിനെ ബന്ദിയാക്കിയശേഷം ഇവരുടെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി തൊട്ടടുത്ത കൃഷിയിടത്തിലെത്തിച്ചു മാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നു ഖർഗോൺ റേഞ്ച് ഡിഐജി തിലക് സിംഗ് പറഞ്ഞു.
അക്രമികൾ യുവതിയുടെ വീട്ടിൽനിന്നു പണവും മൊബൈൽ ഫോണും കവർന്നതായും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























