ഇതിന്റെ പകുതി എവിടെ...? വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ ഒരു പ്രമുഖ ഹോട്ടലിൽ കയറിയ ആള്‍ക്ക് സാമ്ബാറില്‍ നിന്ന് കിട്ടിയത് ചത്ത പല്ലി

പഴകിയതും വൃത്തിഹീനവുമായ ഭക്ഷണം നൽകുന്നതിനെതിരെ നിരവധി ഹോട്ടലുകൾക്കെതിരെ കടുത്ത പിഴ ചുമത്തിയിട്ടുണ്ട്. അത്തരത്തിൽ പഴകിയ ഹോട്ടല്‍ ഭക്ഷണം പിടികൂടിയ വീഡിയോയും, ആഹാരത്തില്‍ പ്രാണികൾ വീണുകിടക്കുന്ന വീഡിയോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലാകാറുണ്ട്. അത്തരത്തില്‍ ഡല്‍ഹിയിലെ മികച്ച റെസ്റ്റോറന്റിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വളരെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
അത്തരത്തിൽ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാന്‍ പോയയാള്‍ക്ക് സാമ്ബാറില്‍ നിന്ന് കിട്ടിയ ചത്ത പല്ലിയെ കണ്ട് ഞെട്ടി. പരാതിക്കാരനായ പങ്കജ് അഗര്‍വാള്‍ തന്റെ സുഹൃത്തുക്കളോടൊപ്പം ഫത്തേപുരിയില്‍ നിന്നുള്ള കൊണാട്ട് പ്ലേസ് ഏരിയയിലെ റെസ്റ്റോറന്റ് സന്ദര്‍ശിച്ചപ്പോഴാണ് ഇത്തരത്തിലുള്ള ഒരു ദുരനുഭവം ഉണ്ടായിരിക്കുന്നത്.
വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, ഒരാള്‍ ചത്ത പല്ലിയെ ഒരു സ്പൂണില്‍ എടുത്ത് കാണിക്കുന്നതായും കാണുവാൻ സാധിക്കും. വീഡിയോയില്‍, പല്ലിയുടെ പകുതി കാണുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് റെസ്റ്റോറന്റിലെ ജീവനക്കാരനോട് ആക്രോശിക്കുന്നത് കാണാൻ കഴിയും. പകുതി കഴിച്ച ഭക്ഷണത്തോടൊപ്പം, റെസ്റ്റോറന്റിന്റെ പേര് കാണിക്കുന്ന മെനു കാര്‍ഡും വീഡിയോയില്‍ വ്യക്തമായി കാണുവാൻ കഴിയുന്നതാണ്.
അതോടൊപ്പം തന്നെ 'ഞാന്‍ ഇത് എന്റെ വായില്‍ നിന്ന് പുറത്തെടുത്തു. പല്ലിയുടെ പകുതി കാണുന്നില്ല'- എന്ന് പങ്കജ് പറയുന്നത് കേള്‍ക്കാം. ഇതേതുടർന്ന് റെസ്റ്റോറന്റിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുകയുണ്ടായി. ഇതേതുടർന്ന് റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























