വരുന്നു ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി; സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി

സ്വാതന്ത്ര്യ ദിനത്തില്‍ മറ്റൊരു സന്തോഷകരമായ കാര്യം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ആ ദിനത്തിൽ അദ്ദേഹം പ്രഖ്യാപിക്കും . ഓരോ ഇന്ത്യക്കാരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ഉള്ള ആരോഗ്യ ഐഡികള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട രേഖകളുടെ ഡിജിറ്റല്‍വത്കരണം, ഡോക്ടര്‍മാരുടെ രജിസ്ട്രി, രാജ്യത്തെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങളുടെ വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി. മന്ത്രിസഭയുടെ അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത് . ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഈ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു . ഈ ഡിജിറ്റല്‍ ദൗത്യത്തിൽ പ്രധാനമായും നാല് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു . ആരോഗ്യ ഐഡികാര്‍ഡുകള്‍, വ്യക്തിപരമായ ആരോഗ്യ രേഖകള്‍, ഡിജി ഡോക്ടര്‍, ആരോഗ്യസംവിധാനങ്ങളുടെ വിവരങ്ങളടങ്ങിയ രജിസ്ട്രി എന്നിവയാണവയിൽ അടങ്ങിയിരിക്കുന്നത് .
ഇ- ഫാര്‍മസി, ടെലിമെഡിസിന്‍ സര്‍വ്വീസ് എന്നിവ പിന്നാലെ ഇതിന്റെ ഭാഗമായി നടപ്പിലാക്കുവാനും പദ്ധതിയുണ്ട് .ഇതിനായി ആപ്പും വിഭാവനം ചെയ്യുന്നുണ്ട്. ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മാത്രമേ ആരോഗ്യ രേഖകള്‍ കൈമാറുകയുള്ളൂ എന്ന കാര്യം ശ്രദ്ധേയം . അതാത് ആശുപത്രികളും ഡോക്ടര്‍മാരും വേണം ആരോഗ്യ വിവരങ്ങള്‍ ആപ്പുമായി പങ്കുവെക്കാന്‍. ഓരോ വ്യക്തിയുടെയും സ്വകാര്യതയ്ക്ക് ഈ പദ്ദതി വിലകല്‍പിക്കുന്നുണ്ടെന്നും വ്യക്തികളുടെ സമ്മതമില്ലാതെ ഡോക്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha























