ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മി സൈനികനെ ജോലിക്കിടെ കാണാതായി.... വാഹനം കത്തിനശിച്ച നിലയില്‍, തെരച്ചില്‍ ഊര്‍ജ്ജിതം

ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മി സൈനികനെ ജോലിക്കിടെ കാണാതായി. ഷോപ്പിയാന്‍ സ്വദേശിയായ മുസാഫര്‍ മന്‍സൂര്‍ എന്ന ജവാനെയാണ് കാണാതായത്. ഞായറാഴ്ച രാത്രി കുല്‍ഗാം ജില്ലയിലെ രാംഭമ ഏരിയയില്‍ ഇദ്ദേഹത്തിന്റെ വാഹനം കത്തിനശിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സൈനികനെ ഭീകരര്‍ തട്ടികൊണ്ടുപോയെന്ന് സംശയിക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇദ്ദേഹത്തിനായി തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























