മറ്റുഭാര്യമാരുമായി ഉല്ലസിക്കാൻ ക്രൂരപീഡനം; ഭർത്താവിന്റെ സ്ഥിരമായുള്ള ഉപദ്രവം, താങ്ങാനാകാതെ നാല്‍പത്തിമൂന്നുകാരി പൊലീസില്‍ പരാതി നല്‍കി

സ്ത്രീധനത്തിന്റെ പേരിൽ നിരവധി ഗാർഹിക പീഡനങ്ങളാണ് നമ്മുടെ സമൂഹത്തിൽ ഉയർന്നുവരുന്നത്. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സ്ഥിരമായി ഉപദ്രവിക്കുന്നെന്നാരോപിച്ച് നാല്‍പത്തിമൂന്നുകാരി പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് യുവതി നാളുകളായി അനുഭവിച്ചു വന്ന പീഡനാം പുറത്തേക്ക് വന്നത്. അഹമ്മദാബാദിലെ സ്ത്രീ മഹിള വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ഭര്‍ത്താവ് അയാളുടെ സുഹൃത്തുക്കളോട് അടുത്തിടപഴകാന്‍ തന്നെ നിര്‍ബന്ധിക്കുന്നെന്നും, അവരുടെ ഭാര്യമാരുമായി ഉല്ലസിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും യുവതി ആരോപിക്കുകയായിരുന്നു.
അനുപമ പാര്‍ത്ത് എന്ന് വിളിപ്പേരുള്ള ഇരുവരും 2002ലാണ് വിവാഹിതരാകുന്നത്. അവളുടെ കുടുംബം 50പവന്‍ സ്വര്‍ണം സ്ത്രീധനമായി പാര്‍ത്തിന്റെ കുടുംബത്തിന് നല്‍കിയായിരുന്നു. അതോടൊപ്പം തന്നെ വിവാഹത്തിന് മുൻപ് പാര്‍ത്തിന് എം.ബി.എ ബിരുദമുണ്ടെന്നും, സ്വന്തമായി മില്ലുകള്‍ ഉണ്ടെന്നും പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം ഇയാളുടെ കുടുംബം കാറും, പണവും ആവശ്യപ്പെടാന്‍ തുടങ്ങി. ഇത് തുടര്‍ന്നതോടെ വീട്ടുകാരോട് പണം ആവശ്യപ്പെടാന്‍ യുവതി വിസമ്മതിക്കുകയും ചെയ്തു. ഇതോടുകൂടി പാര്‍ത്ത് അവളെ മര്‍ദ്ദിക്കാന്‍ തുടങ്ങി.
അതോടൊപ്പം തന്നെ 2005 ല്‍ യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തൊട്ടടുത്ത വര്‍ഷം പാര്‍ത്ത് എം.ബിഎ ബിരുദധാരിയല്ലെന്ന് അവര്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവിന്റെ ബിസിനസ് ശരിയായി നടക്കാത്തതിനാല്‍ താന്‍ വായ്പയെടുത്ത് ഒരു ട്രാവല്‍ ഏജന്‍സി ആരംഭിച്ചതായി നാല്‍പത്തിമൂന്നുകാരി പൊലീസിനോട് പറഞ്ഞു. പണം ലഭ്യമായതിനെ തുടർന്ന് ഇയാൾ മദ്യപാനത്തിലും ചൂതാട്ടത്തിലും ഏര്‍പ്പെട്ടു. തുടർന്ന് 2019 ല്‍ അയാള്‍ യുഎസിലേക്ക് പോയി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പരാതിക്കാരിയുടെ ബിസിനസ് നഷ്ടത്തിലായി. തുടര്‍ന്ന് തന്റെ ആഭരണങ്ങള്‍ തിരികെ നല്‍കാന്‍ അവര്‍ അമ്മായിയമ്മയോട് ആവശ്യപ്പെട്ടെങ്കിലും, വിസമ്മതിക്കുകയും യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് അവര്‍ പൊലീസിനെ സമീപിച്ച് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പരാതി നല്‍കാൻ തയ്യാറായതും.
https://www.facebook.com/Malayalivartha























