ത്രിപുരയില്‍ കൊവിഡ് ബാധിച്ചു രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ത്രിപുരയില്‍ കൊവിഡ് ബാധിച്ചു രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുട്ടിയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അഗർത്തല ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
വ്യാഴാഴ്ചയാണ് എജിഎംസിയിൽ കുട്ടി ജനിക്കുന്നത്. കുട്ടി ആരോഗ്യവാനായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 'കുട്ടിയുടെ അമ്മ കൊവിഡ്-19 പോസിറ്റീവായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിയുടെ സ്രവവും പരിശോധനയ്ക്കയച്ചു. തുടർന്ന് കുട്ടിയും കൊവിഡ് ബാധിതനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മൂന്ന് ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബിൽ 10 ദിവസം പ്രായമുള്ള കുട്ടിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. പട്യാലയിൽ ജനിച്ച ആൺകുട്ടിയാണ് മരിച്ചതെന്ന് അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കുട്ടിയെ പ്രത്യേകം നിരീക്ഷിച്ച് വരികയായിരുന്നെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha























