അമിത് ഷാ ഡല്‍ഹിയിലെ എയിംസ് സമീപത്തുളളപ്പോള്‍ മറ്റൊരു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത് അത്ഭുതപ്പെടുത്തുന്നു; ശശി തരൂര്‍

കൊവിഡ് ബാധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലെ എയിംസ് സമീപത്തുളളപ്പോള്‍ ഇവിടെ ചികിത്സ തേടാതെ മറ്റൊരു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം വരണമെങ്കിലും അതിനെ ശക്തിപ്പെടുത്തണമെങ്കിലും രാഷ്ട്രീയക്കാരുടെയും കേന്ദ്രമന്ത്രിമാരുടെയും പിന്തുണ അതിന് ആവശ്യമാണെന്നും ശശി തരൂര്‍ പറയുന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവാണ് 1956ല്‍ ഡല്‍ഹിയില്‍ എയിംസ് സ്ഥാപിച്ചത്. ഞായറാഴ്ചയാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഹരിയാനയിലെ ഗൂര്‍ഗോണിലുള്ള മേഡാന്റ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആരോഗ്യനില തൃപ്തികരമാമെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
താനുമായി സമ്ബര്‍ക്കത്തിലായിരുന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും അമിത് ഷാ ട്വിറ്ററിലൂടെ നിര്‍ദ്ദേശിച്ചിരുന്നു. ഇതെ തുടര്‍ന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കേന്ദ്രമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും മുന്‍കരുതല്‍ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച അമിത് ഷായുമായി രവിശങ്കര്‍ പ്രസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്ബര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha























