സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇയിലേക്കും .... യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി
സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നു. എന്‍ഐഎ സംഘം യുഎഇയിലേക്ക് പോകും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി.നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെ കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. ഇതിന് യുഎഇയുടെ അനുമതി ആവശ്യമുണ്ട്.
യുഎഇ സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അതേസമയം, സ്വര്‍ണക്കടത്ത് കേസ് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ ഡയറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കെ.ടി. റമീസിന്റെ കസ്റ്റഡി നീട്ടാനും അപേക്ഷിക്കും. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയും ഇന്ന് എന്‍ഐഎ കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha