Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അന്വേഷണം കൊഴുക്കുമ്പോള്‍... സ്വര്‍ണക്കടത്തിനിടെ ബാലഭാസ്‌കറിനായി വന്ന സിബിഐ അന്വേഷണം തുടക്കത്തിലേ തട്ടി നില്‍ക്കുന്നു; ബാലഭാസ്‌കറിന്റെ ഭാര്യയില്‍ നിന്നും ഒന്നും കിട്ടിയില്ല; പുതിയ വഴിക്ക് സിബിഐ; സ്വര്‍ണക്കടത്തിലെ ബന്ധങ്ങള്‍ മറനീക്കി പുറത്ത് വരുമോ?

05 AUGUST 2020 01:43 PM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സി.ബി.ഐ. സംഘത്തിന് നല്‍കിയ മൊഴിയില്‍ കാര്യമായൊന്നുമില്ലെന്ന് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സി.ബി.ഐ. സംഘം മൊഴി രേഖപ്പെടുത്തിയത് . ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ. സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്.

മരണത്തില്‍ യാതൊരു ദുരൂഹതയുമില്ലെന്ന കണ്ടെത്തലാണ് െ്രെകംബ്രാഞ്ച് നടത്തിയത്. എന്നാല്‍ ദുരുഹതയുണ്ടെന്ന് ആരോപിച്ച് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി രംഗത്തെത്തിയതോടെയാണ് സി ബി ഐ എത്തിയത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദിവസങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ. ഏറ്റെടുത്തത്. കഴിഞ്ഞദിവസം കേസിലെ പ്രാഥമിക എഫ്.ഐ.ആറും സി.ബി.ഐ. സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ബാലഭാസ്‌കര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ഒക്ടോബര്‍ രണ്ടിനും മരിച്ചു.

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തുടക്കം മുതലേ ദുരൂഹത ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ മാനേജറായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരം അടക്കമുള്ള സുഹൃത്തുക്കളും മാസങ്ങള്‍ക്ക് ശേഷം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായി. ഇതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് സംശയങ്ങള്‍ ശക്തമായത്. സംഭവത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ദുരൂഹതയില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതില്‍ ബാലഭാസ്‌കറിന്റെ പിതാവ് അട്ടിമറി ആരോപിച്ചിരുന്നു. അങ്ങനെ ബാലഭാസ്‌കറിന്റെ കുടുംബം അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തോട് ആദ്യഘട്ടത്തില്‍ താത്പര്യം കാണിച്ചില്ല. എന്നാല്‍ ബിജെപി താത്പര്യം എടുത്തതോടെ ചരിത്രം മറ്റൊന്നായി.

ലക്ഷ്മി ബാലഭാസ്‌കറുടെ ഘാതകരുടെ കൈയിലാണെന്ന് പല ഘട്ടത്തിലും ആരോപണം ഉയര്‍ന്നിരുന്നു. അതിന്റെ കാരണം കുടുംബത്തിന് വ്യക്തമല്ല. ഏതെങ്കിലും തരത്തിലുള്ള ഭീഷണി ലക്ഷ്മി അനുഭവിക്കുന്നുണ്ടോ എന്ന സംശയം പിതാവിനുണ്ട്. കാരണം ബാലഭാസ്‌കര്‍ ജീവിച്ചിരുന്ന കാലത്ത് അച്ഛനെയും അമ്മയെയും തിരിഞ്ഞു നോക്കിയിരുന്നില്ല. അവരെ സാമ്പത്തികമായി സഹായിച്ചിരുന്നുമില്ല. അവര്‍ക്ക് സാമ്പത്തിക അസ്ഥിരതയുണ്ടായിരുന്നു. അതിന് പിന്നില്‍ ലക്ഷ്മിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നതായി പിതാവും കുടുംബവും സംശയിക്കുന്നുണ്ട്. ബാലുവില്‍ നിന്ന് പണം തട്ടിയതായി പറയപ്പെടുന്ന പാലക്കാട്ടെ ഡോക്ടറും കുടുംബവും ലക്ഷ്മിയുമായി ഇപ്പോഴും നല്ല ബന്ധത്തിലാണുള്ളത്. പ്രകാശന്‍ തമ്പിയും വിഷ്ണുവും തമ്മില്‍ ലക്ഷ്മിക്ക് നല്ല ബന്ധമുണ്ടെന്ന് സുഹ്യത്തുക്കള്‍ ആരോപിച്ചിട്ടുണ്ട്. അവര്‍ ഇപ്പോഴും ലക്ഷ്മിയെ ഭീഷണിപ്പെടുത്തുന്നതായി സുഹ്യത്തുക്കള്‍ സംശയിക്കുന്നു.

ലക്ഷമിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷ സി ബി ഐക്കില്ല. അതു കൊണ്ടു തന്നെ മറ്റ് ബന്ധുക്കളുടെ മൊഴിയെടുക്കാനാണ് ശ്രമം.

സാധാരണ ഗതിയില്‍ ഭീഷണിയുള്ളവരാരും കൃത്യമായ മൊഴി നല്‍കാറില്ല. അക്കാര്യം സി ബി ഐക്ക് അറിയാം. അതുകൊണ്ട് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ ലക്ഷ്മിയെ ഒരിക്കല്‍ കൂടി കാണും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (7 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

Malayali Vartha Recommends