ലബനീസ് ബെയ്റൂട്ട് സ്ഫോടനം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലബനീസിലെ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.
തങ്ങളുടെ ചിന്തയും പ്രാർഥനയും ദുഃഖിതരായ കുടുംബങ്ങളോടും പരിക്കേറ്റവരോടും കൂടിയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധിപ്പേരാണ് മരിച്ചത്. നിരവധിപ്പേർക്കു പരിക്കേറ്റതായി ആരോഗ്യമന്ത്രി ഹമാദ് ഹസൻ അറിയിച്ചു. ധാരാളം കെട്ടിടങ്ങൾ തകർന്നു. സ്ഫോടനത്തെത്തുടർന്ന് ആകാശത്ത് വൻ പുകപടലം രൂപപെട്ടതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരി 2005 ൽ കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ യുഎൻ ട്രിബ്യൂണൽ വിധിപ്രസ്താവിക്കുന്നതിനു തൊട്ടു മുന്പാണ് സ്ഫോടനം. പ്രതികളെന്നു സംശയിക്കുന്ന നാലു ഹിസ്ബുള്ളക്കാരുടെ അഭാവത്തിലാണ് വിധി പ്രസ്താവിക്കുന്നത്. സംഭവത്തിൽ പങ്കില്ലെന്നാണ് ഹിസ്ബുള്ള വാദിക്കുന്നത്.
https://www.facebook.com/Malayalivartha
























