Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

'സ്കൂൾ ക്ലാസ്സുകളിൽ പഠിച്ച ശ്രീരാമൻ എന്റെയും ഹീറോ ആയിരുന്നു. മാതൃക പുരുഷൻ. സത്യത്തിന്റെയും, സ്നേഹത്തിന്റെയും, അനുകമ്പയുടെയും മൂർത്തിമദ് ഭാവം.ആ ശ്രീരാമന്റെ പേരിൽ ഒരു തുള്ളി കണ്ണുനീരോ, ഒരു തുള്ളി രക്തമോ വീഴരുതായിരുന്നു.....'

05 AUGUST 2020 11:41 AM IST
മലയാളി വാര്‍ത്ത

രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ നൽകി വ്യത്യസ്തമായ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായ നിയാസ് ഭരതി രംഗത്ത് എത്തിയിരിക്കുകയാണ്. രാമ രാജ്യം എന്ന മഹത്തായ സങ്കല്പം പോലും ഖലീഫ ഉമറിന്റെ ഭരണം പോലെ മനോഹരമായ സങ്കല്പം ആണ് എന്നാണ് അദ്ദേഹം കുറിക്കുന്നത്. പട്ടിണിയില്ലാത്ത, ജനക്ഷേമം മാത്രം ലക്ഷ്യം ആയുള്ള ആ ഭരണം ആണ് ഏതൊരു ഉത്തമ ഭരണാധികാരിയും ആഗ്രഹിക്കുന്നതെന്നും നിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

"പൊളിച്ച മസ്ജിദിനു പുരാവസ്തു പ്രാധാന്യം അല്ലതെ വേറൊരു പ്രാധാന്യവും ഇല്ല തന്നെ. അനുരന്ജനത്തിലൂടെ ആയിരുന്നു ആ വിഷയം പരിഹരിക്കേണ്ടത്. കൈയേറ്റം ആയിരുന്നു നടന്നത്. ശെരി. പക്ഷെ ക്ഷമിക്കാനും പൊറുക്കാനും, വിട്ടു വീഴ്ച ചെയ്യാനും നമുക്ക് കഴിയണം."- എന്നും നിയാസ് പറയുന്നു.

ഫേസ്ബുക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ;

നാളെ തുടങ്ങുകയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ആദ്യ ശിലയിടൽ. സ്കൂൾ ക്ലാസ്സുകളിൽ പഠിച്ച ശ്രീരാമൻ എന്റെയും ഹീറോ ആയിരുന്നു. മാതൃക പുരുഷൻ. സത്യത്തിന്റെയും, സ്നേഹത്തിന്റെയും, അനുകമ്പയുടെയും മൂർത്തിമദ് ഭാവം.ജനഹിതവും, ജന ക്ഷേമവും പരമ പ്രധാനമായി കണ്ട മഹദ് ഭരണകർത്താവ് ആയ ശ്രീരാമൻ.

ആ ശ്രീരാമന്റെ പേരിൽ ഒരു തുള്ളി കണ്ണുനീരോ, ഒരു തുള്ളി രക്തമോ വീഴരുതായിരുന്നു.

രാമ രാജ്യം എന്ന മഹത്തായ സങ്കല്പം പോലും ഖലീഫ ഉമ്മറിന്റെ ഭരണം പോലെ മനോഹരമായ സങ്കല്പം ആണ്. പട്ടിണിയില്ലാത്ത, ജനക്ഷേമം മാത്രം ലക്ഷ്യം ആയുള്ള ആ ഭരണം ആണ് ഏതൊരു ഉത്തമ ഭരണാധികാരിയും ആഗ്രഹിക്കുക. നാം ആഗ്രഹിക്കുന്നതും നമുക്കറിയാവുന്ന സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ,സഹജീവികളോട് അനുകമ്പയും നീതിബോധവുമുള്ള ശ്രീരാമചന്ദ്രനെ ആണ് .

ആ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനാണ് ശ്രീമതി പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളും ആശംസകൾ അറിയിച്ചത്. ഞാനും പിന്തുണ അറിയിക്കുന്നു .വർഷങ്ങളായി നീണ്ടു നിന്ന ഒരു തർക്ക വിഷയം ആയിരുന്നു ശ്രീരാമ ജന്മ ഭൂമി-ബാബറി-മസ്ജിദ് തർക്കം .

1947 ൽ ഇന്ത്യ -പാകിസ്ഥാൻ വിഭജനം നടന്നിട്ട് പോലും ഇന്ത്യയിൽ വേരോടാതെ പോയ ഒന്നായിരുന്നു ഹിന്ദു വർഗീയത. അത് ആളിക്കത്തിക്കാനും ,ഇന്ന് അതിന്റെ ഏറ്റവും ഭീഭത്സ രൂപത്തിൽ എത്തിക്കാനും കഴിഞ്ഞതിന്റെ മൂല കേതുവും ഈ വിഷയം തന്നെയായിരുന്നു.

നൂറ്റാണ്ടുകൾ നീണ്ട വിഷയം ആയിരുന്നു ആ തർക്കം. ബ്രിട്ടീഷുകാരുടെ കാലത്തും നിലനിന്ന തർക്കം . അതിനു ശേഷവും കോടതിയുടെയും അനുരന്ജനത്തിലൂടെയും ഒക്കെ നീണ്ടു പോയ വിഷയം. അവസാനം ഇന്ത്യയിലെ പരമോന്നത നീതിപീഠം ഒരു വിധി പറഞ്ഞു. അതനുസരിച്ചു മുന്നോട്ടു പോകേണ്ട ബാധ്യത ഇൻഡ്യയുടെ ഭരണ ഘടനയും നിയമത്തെയും ബഹുമാനിക്കുന്ന ഏതൊരു ഇന്ത്യൻ പൗരന്റെയും കടമയാണ്. അതനുസരിച്ചു കോൺഗ്രസ്‌ എടുക്കേണ്ട നിലപാട് പ്രിയങ്ക ഗാന്ധിയുടെ നിലപാട് ആണ്.

ഇനി ഒരു മുതലെടുപ്പിന് വിഷയം ആകാൻ ഇതിനെ അനുവദിച്ചു കൂടാ. അതുകൊണ്ട് എല്ലാ ഇന്ത്യൻ പൗരന്റെയും അഭിമാന സ്തംഭമായി അതുയരട്ടെ. ലോക മുസ്ലീംങ്ങൾക്ക് മക്കയോളവും മദീനയോളവും പരിപാവനമായ ഒരു പള്ളിയും ഇല്ല. പൊളിച്ച മസ്ജിദിനു പുരാവസ്തു പ്രാധാന്യം അല്ലതെ വേറൊരു പ്രാധാന്യവും ഇല്ല തന്നെ. അനുരന്ജനത്തിലൂടെ ആ വിഷയം ആയിരുന്നു പരിഹരിക്കേണ്ടത്. കൈയേറ്റം ആയിരുന്നു നടന്നത്. ശെരി. പക്ഷെ ക്ഷമിക്കാനും പൊറുക്കാനും, വിട്ടു വീഴ്ച ചെയ്യാനും നമുക്ക് കഴിയണം.

സ്നേഹവും സഹിഷ്ണുതയും ,വിട്ടുകൊടുക്കലും ആയിരുന്നു ആയിരുന്നു നാം സ്വീകരിക്കേണ്ടത്. നിർഭാഗ്യവശാൽ അതുണ്ടായില്ല. ഇനിയുള്ള മാർഗം മുതലെടുപ്പുകളെ തടയുക എന്നതാണ്. അതോർക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (7 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

Malayali Vartha Recommends