കോവിഡ് ഫലം നെഗറ്റീവ്: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആശുപത്രി വിട്ടു

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കോവിഡ് മുക്തനായി ആശുപത്രി വിട്ടു. അതേസമയം ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹം ഏഴ് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരും.
ജൂലൈ 25നാണ് ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ മുഖ്യമന്ത്രിയായിരുന്നു ചൗഹൻ. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























