സര്‍ക്കാര്‍ ജോലിക്കും പഠനത്തിനും 10% സാമ്പത്തിക സംവരണം നടപ്പാക്കിയ ഭരണഘടനാ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്
10% സാമ്പത്തിക സംവരണം നടപ്പാക്കിയ ഭരണഘടനാ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി സാരമായ നിയമപ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളതായി വിലയിരുത്തിയാണ്. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിനു വിടുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
സാമ്പത്തിക മാനദണ്ഡം മാത്രം നോക്കി സംവരണം പറ്റില്ലെന്ന് ഇന്ദിര സാഹ്നി കേസില്‍ ഒന്‍പതംഗ ബെഞ്ചിന്റെ വിധിയുണ്ട്. സംവരണം 50 % കവിയരുതെന്നും ഇന്ദിര സാഹ്നി കേസ് വിധിയിലുണ്ട്. 10% സംവരണം കൂടി വരുന്നത് ഇതിനു വിരുദ്ധം. സാമൂഹിക പിന്നാക്ക വിഭാഗങ്ങള്‍ക്കു സംവരണം നല്‍കാനേ ഭരണഘടന അനുവദിക്കുന്നുള്ളൂ. സാമ്പത്തിക സംവരണത്തിനുള്ള ഭേദഗതി അതിനു വിരുദ്ധം.
ഭരണഘടനയിലെ തുല്യതാ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനു വിരുദ്ധമാണോ ? സാധാരണഗതിയില്‍ 50 % സംവരണമാണു ചട്ടമെങ്കിലും, പ്രത്യേക സാഹചര്യത്തില്‍, സാമ്പത്തിക പിന്നാക്കക്കാരുടെ ഉന്നമനത്തിന് ഭരണഘടന ഭേദഗതി പ്രശ്നമില്ലെന്ന കേന്ദ്ര നിലപാട് എന്നിവയൊക്കെയാണ് കോടതി കണക്കിലെടുത്ത വാദങ്ങള്‍.
https://www.facebook.com/Malayalivartha