റിസര്‍വ് ബാങ്കിന്റെ ധന വായ്പാനയം ഇന്ന്... ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ നയ അവലോകനം, കൊവിഡ് പശ്ചാത്തലത്തില്‍ വിവിധ വായ്പകള്‍ക്ക് ഏര്‍പെടുത്തിയ മൊറട്ടോറിയം നീട്ടണമോ എന്ന കാര്യത്തിലും തീരുമാനം ഇന്നറിയാം

റിസര്‍വ് ബാങ്കിന്റെ ധന വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. പണപ്പെരുപ്പം നിലനില്‍ക്കെ റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ ധനനയം ലഘൂകരിക്കുമോ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. ആര്‍ബിഐയുടെ മൂന്ന് ദിവസത്തെ ധനനയ അവലോകന യോഗം ഇന്ന് അവസാനിച്ച ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ് വായ്പാനയം പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷമാണ് വാര്‍ത്താ സമ്മേളനം. ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ നയ അവലോകനമാണ് ഇന്നത്തേത്. റിപ്പോ നിരക്കില്‍ 25 അടിസ്ഥാന പോയിന്റ് കുറക്കുമെന്ന പ്രതീക്ഷയിലാണ് സാമ്ബത്തിക വിദഗ്ധര്‍.
ഫെബ്രുവരി മുതല്‍ റിസര്‍വ് ബാങ്ക് മൊത്തം 115 ബേസിസ് പോയിന്റുകള്‍ കുറച്ചിട്ടുണ്ട്. നിലവില്‍ റിപ്പോര്‍ നിരക്ക് 4 ശതമാനമാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ വിവിധ വായ്പകള്‍ക്ക് ഏര്‍പെടുത്തിയ മൊറട്ടോറിയം നീട്ടണമോ എന്ന കാര്യത്തിലും ഇന്ന് ആര്‍ബിഐ തീരുമാനമുണ്ടാകും.
https://www.facebook.com/Malayalivartha
























