എഎപി റാലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആം ആദ്മി പാര്‍ട്ടി ഭൂമിയേറ്റെടുക്കല്‍ ഭേദഗതിക്കെതിരെ നടത്തിയ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ സ്വദേശി ഗജേന്ദ്രര്‍ സിങ്ങാണ് മരത്തില്‍ തൂങ്ങി മരിച്ചത്. ഭൂമിയേറ്റെടുക്കല്‍ ബില്‍ ഔര്‍ഡിനന്‍സില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. റാലി നടന്നതിനു സമീപമുള്ള മരത്തില്‍ കയറിയ ഇയാള്‍ കയര്‍ കെട്ടി തൂങ്ങുകയായിരുന്നു. ഉടന്‍തന്നെ എഎപി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഡല്‍ഹി പൊലീസ് നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും തടയാന്‍ ശ്രമിച്ചില്ലെന്നും കേജ്‌രിവാള്‍ കുറ്റപ്പെടുത്തി.
ജന്തര്‍ മന്തറിലാണ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ എഎപി റാലി നടത്തിയത്. പ്രവര്‍ത്തകര്‍ ഇവിടെനിന്നും പാര്‍ലമെന്റിലേക്കു കാല്‍നടയായി മാര്‍ച്ച് നടത്തുകയായിരുന്നു. എന്നാല്‍ പൊലീസ് ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























