ഐശ്വര്യാ റായിയുടെ വംശീയ അധിക്ഷേപ പരസ്യം; തെറ്റ് സമ്മതിച്ച് കല്ല്യാണ്‍ ജൂവലേഴ്‌സ്

വീണ്ടും സോഷ്യല്‍ മീഡിയയ്ക്ക് കൈയ്യടി. ഒപ്പം ഐശ്വര്യ റായിക്കും. അടിമ സമ്പ്രദായത്തെ ഓര്‍മ്മപ്പെടുത്തും വിധമുള്ള പരസ്യ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദം ഉണ്ടാക്കിയിരുന്നു.സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം കണക്കിലെടുത്ത് വംശീയ അധിക്ഷേപ ചുവയുള്ള പരസ്യം കല്യാണ്‍ ജൂവലേഴ്‌സ് പിന്‍വലിച്ചു. ബോളിവുഡ് നടി ഐശ്വര്യാ റായിയെ വച്ചെടുത്ത പരസ്യത്തില്‍ രാജകുമാരിയുടെ വേഷത്തില്‍ ഇരിക്കുന്ന ഐശ്വര്യക്ക് കറുത്ത് മെലിഞ്ഞ ബാലന്‍ കുട പിടിക്കുന്നതായാണ് ചിത്രീകരിച്ചത്.
പരസ്യം പ്രസിദ്ധീകരിച്ചതില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പേജില്‍ കല്ല്യാണ്‍ ജൂവലേഴ്‌സ് പോസ്റ്റ് ഇടുകയും ചെയ്തു. രാജകീയതയെയും കലാതീതമായ സൗന്ദര്യത്തെയും ചാരുതയെയും പ്രതിഫലിപ്പിക്കാനായിട്ടാണ് ഈ പരസ്യം നിര്‍മ്മിച്ചതെന്നും ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ അത് മുറിവേല്‍പിച്ചുവെങ്കില്‍ അഗാധമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് വിശദീകരണം. ഉല്‍പന്നം വിറ്റഴിക്കുന്നതിന് ഒരു കുട്ടിയെ നിയമ വിരുദ്ധമായ രീതിയില്‍ ചിത്രീകരിച്ചതിനും അതിനുവേണ്ടി ശരീരത്തില്‍ നിറവ്യത്യാസം ചിത്രീകരിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരുന്നത്. ഇതിലൂടെ വംശീയത,സവര്‍ണ മേധാവിത്വം, ബാലവേല,അടിമത്വം എന്നിവയെ പ്രോല്‍സാഹിപ്പിക്കാന്‍ പരസ്യം ശ്രമിച്ചുവെന്നാണ് പ്രധാനമായും ഉയര്‍ന്ന ആക്ഷേപം
വംശീയ അധിക്ഷേപം കലര്‍ന്ന ഈ പരസ്യത്തിനെതിരെ ജൂവലറിയുടെ ബ്രാന്റ് അംബാസഡര്‍ കൂടിയായ ഐശ്വര്യാറായിക്ക് നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ കത്ത് അയച്ചിരുന്നു. എന്നാല്‍, താന്‍ തനിച്ചിരിക്കുന്ന ഫോട്ടോയാണ് എടുത്തതെന്നും പിന്നീടുള്ള കൂട്ടിച്ചേര്‍ക്കല്‍ അറിഞ്ഞിരുന്നില്ലെന്നും ഐശ്വര്യ മറുപടി നല്‍കി. പരസ്യം ഷൂട്ട് ചെയ്ത സമയത്ത് എടുത്ത തന്റെ യഥാര്‍ഥ ഫോട്ടോ നല്‍കിക്കൊണ്ടാണ് ഐശ്വര്യ പ്രതികരിച്ചത്. പരസ്യത്തിന്റെ അവസാനഘട്ട ലേ ഔട്ട് ക്രിയേറ്റീവ് ടീമിന്റെ പ്രത്യേക അവകാശമാണെന്നും എന്നിരുന്നാലും പ്രശ്‌നം വിഷ്വല്‍ കമ്യൂണിക്കേഷന്‍ ടീമിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അവര്‍ ഉറപ്പ് നല്‍കിയിരുന്നു. ഐശ്വര്യയുടെ നിലപാട് എതിരായതോടെയാണ് പരസ്യം പിന്‍വലിക്കാന്‍ കല്ല്യാണ്‍ ജൂവലേഴ്‌സ തയ്യാറായത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ദേശീയ ദിനപത്രങ്ങളില്‍ അടക്കം പ്രസിദ്ധീകരിച്ച പരസ്യ ചിത്രമാണ് വിവാദത്തിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























