ഇന്ത്യയെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ചൈന ... ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ചൈന
74-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ അറിയിച്ച് ചൈനയും ... കേന്ദ്രസര്‍ക്കാരിനും രാജ്യത്തെ ജനങ്ങള്‍ക്കും ആശംസകള്‍ നേർന്നത് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സുന് വെയ്ഡോങ് ആണ് ..
അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് ചൈനയുടെ പ്രതികരണം
‘കേന്ദ്രസര്‍ക്കാരിനും രാജ്യത്തെ ജനങ്ങള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. അതിപുരാതന നാഗരികത വെച്ചുപുലര്‍ത്തുന്ന രണ്ട് മഹത്തായ രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളും സമാധാനത്തിന്റെ പാതയിലൂടെ അഭിവൃദ്ധി നേടുകയും കൂടുതല്‍ മെച്ചപ്പെട്ട പങ്കാളിത്തത്തോടെ വികസനം കൈവരിക്കുകയും ചെയ്യട്ടെയെന്ന് ആശംസിക്കുന്നു’. സുന് വെയ്ഡോങ് ട്വിറ്ററില്‍ കുറിച്ചു.
ഇതിനിടെ വിവിധ വിഷയങ്ങളില്‍ മുടങ്ങിക്കിടക്കുന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ചൈന ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ടുള്ള ഒരു നയതന്ത്രത്തിനും തയ്യാറല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചൈനയ്ക്ക് മറുപടി നല്കി.
https://www.facebook.com/Malayalivartha