തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷം... 24 മണിക്കൂറിനിടെ 5958 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 5958 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് ബാധിതര്‍ക്ക് സമാനമായി രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് വളരെയേറെ ആശ്വാസം നല്കുന്നു. 94 വയസ്സായ വയോധികയും അവരുടെ 71 വയസ്സ് പ്രായമുളള മകളും ഉള്‍പ്പടെ 5606 പേരാണ് ഇന്നലെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. 24 മണിക്കൂറിനിടെ 118 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്.
നിലവില്‍ 52,362 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം കോവിഡ് ബാധിതര്‍ നാലു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 3,97,261 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha