ഇതുവരെ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടേയും എംഎല്‍എ-മാരുടേയും ആകെ എണ്ണം 23 എന്ന് പഞ്ചാബ് മുഖ്യമന്ത്രി
പഞ്ചാബ് നിയമസഭാ സമ്മേളനത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇതുവരെ കോവിഡ് ബാധിതരായ മന്ത്രിമാരുടെ കണക്ക് മുഖ്യമന്ത്രി അമരന്ദര് സിങ് വെളിപ്പെടുത്തി. 23 മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരകരിച്ചതായാണ് വെളിപ്പെടുത്തല്‍.
വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായും ജെഇഇ-നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്കായി വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സിലാണ് അദേഹം ഈ കണക്ക് വെളിപ്പെടുത്തിയത്.
ജെഇഇ-നീറ്റ് പരീക്ഷകള്‍ക്കായി ശാരീരിക പരിശോധന നടത്താന്‍ ഈ സാഹചര്യം അനുയോജ്യമല്ലെന്ന് സംസ്ഥാനത്തെ സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് അമരീന്ദര്‍ സിങ് വ്യക്തമാക്കി. എന്നാല്‍ എത്ര എംഎല്‍എമാരും മന്ത്രിമാരും രോഗമുക്തി നേടിയെന്ന കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല.
https://www.facebook.com/Malayalivartha