ഭര്‍ത്താവ് മരിച്ച യുവതിയെ സുഹൃത്ത് സഹായിച്ചത് ബന്ധുക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല.... യുവതിയെയും ഭിന്നശേഷിക്കാരനായ യുവാവിനെയും യുവതിയുടെ ബന്ധുക്കള്‍ തല മുണ്ഡനം ചെയ്ത് ചെരിപ്പുമാല അണിയിച്ച് ഗ്രാമത്തില്‍ കൂടി നടത്തിച്ചു
യുപിയിലെ കണ്ണൗജ് ജില്ലയില്‍ യുവതിയെയും ഭിന്നശേഷിക്കാരനായ യുവാവിനെയും യുവതിയുടെ ബന്ധുക്കള്‍ തല മുണ്ഡനം ചെയ്ത് ചെരിപ്പുമാല അണിയിച്ച് ഗ്രാമത്തില്‍ കൂടി നടത്തിച്ചു. 37കാരിയായ യുവതിയുടെ ഭര്‍ത്താവ് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ജീവനൊടുക്കിയിരുന്നു. ഇതേ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ഇവരെ സുഹൃത്തായ യുവാവ് സഹായിച്ചിരുന്നു.
എന്നാല്‍ ഇവരുടെ സൗഹൃദം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തുടര്‍ന്നാണ് ഇവര്‍ ഇരുവരോടും ക്രൂരത ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ രണ്ടു ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ എട്ട് പേരെ പ്രതി ചേര്‍ത്താണ് പോലീസ് എഫ്ഐആര്‍ തയാറാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha