Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പുൽവാമ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരർക്ക് സഹായിയായത് ഇൻഷാ ജാൻ എന്ന 23കാരി; സത്യാവസ്ഥകൾ നമ്മെ വീണ്ടും ഭീതിയിലാക്കുന്നു, മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ട മൊഹ്ദ്ഉമർ ഫാറൂഖുമായി ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ഇൻഷായ്ക്കുണ്ടായത് അടുത്ത ബന്ധം

27 AUGUST 2020 03:38 PM IST
മലയാളി വാര്‍ത്ത

2019 ഫെബ്രുവരി 14ന് രാജ്യം ഞെട്ടലോടെ ആ വാർത്ത കേട്ടുണർന്നു, 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണം. ആ വാർത്ത അവസാനിക്കാത്ത നോവായി നമുക്കുള്ളിൽ ഉണ്ടാകുമ്പോഴും അതിനുപിന്നിലെ സത്യാവസ്ഥകൾ നമ്മെ വീണ്ടും ഭീതിയിലാഴ്ത്തുകയാണ്. ഇപ്പോഴിതാ ഭീകരെ സഹായിച്ച യുവതിയെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് എന്‍.ഐ.എ. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് 23കാരിയായ ഇന്‍ഷാ ജാന്‍ എന്ന സുന്ദരിയെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നത്. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ഏക വനിതയാണ് ഇന്‍ഷ ജാൻ. എന്നാൽ ഇവര്‍ പിന്നീട് അറസ്റ്റിലായിരുന്നു.

പുൽവാമ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരർക്ക് സഹായിയായത് ഇൻഷാ ജാൻ എന്ന 23കാരിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുകയുണ്ടായി. ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ കൊല്ലപ്പെട്ട മൊഹ്ദ്ഉമർ ഫാറൂഖുമായി ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ഇൻഷായ്ക്കുണ്ടായത് അടുത്ത ബന്ധമുള്ളതായി കണ്ടെത്തുകയായിരുന്നു. ഇരുവരും കൈമാറിയ ഫോൺ സന്ദേശങ്ങളെക്കുറിച്ചും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമായി തന്നെ നൽകിയിട്ടമുണ്ട്. ഇൻഷാ ജാനിന്റെ പിതാവ് താരിഖ് പിർനും ഭീകരരുമായി ബന്ധമുണ്ടായിരുന്നതായും കണ്ടെത്തുകയുണ്ടായി. ഒന്നിലേറെ തവണ ഭീകരരെ വീട്ടിൽ പാർപ്പിക്കുകയും ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുകയം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.

അതേസമയം നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ അടക്കം 19 പേരാണ് ഇതിൽ ഉൾപ്പെട്ട പ്രതികൾ. മസൂദ് അസ്ഹറിന്റെ അനന്തരവനാണ് ഉമർ ഫാറൂഖ്. 2019 ഫെബ്രുവരി 24നാണ് ജവാന്മാർ സഞ്ചരിച്ച ബസിലേക്കു സ്ഫോടക വസ്തുക്കൾ നിറച്ച കാറിടിച്ചു കയറ്റിയത്. സംഭവത്തിൽ വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാർ ഉൾപ്പെടെ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേറായിരുന്നത്.

ഇതെതുടർന്നു നടന്ന അന്വേഷണത്തിൽ 7 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വിവിധ സംഭവങ്ങളിൽ പിടിയിലായ ഭീകരരിൽ നിന്നും അവർക്ക് ഒളിത്താവളങ്ങൾ നൽകിയവരിൽ നിന്നും കിട്ടിയ മൊഴികളും ചാവേർ ആദിൽ അഹമ്മദിന്റെ അവസാനത്തെ വിഡിയോയും തെളിവുകളായി മാറുകയായിരുന്നു. ഈ തെളിവുകളെല്ലാം എൻഐഎ ജോയിന്റ് ഡയറക്ടർ അനിൽ ശുക്ല സമർപ്പിച്ച 13,500 പേജുള്ള കുറ്റപത്രത്തിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം മസൂദ് അസ്ഹറിനു പുറമേ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട 7 ഭീകരരും പിടിയിലാകാനുള്ള 4 പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മസൂദ് അസ്ഹറിന്റെ ബന്ധുക്കളായ അബ്ദുൽ റൗഫ്, അമ്മാർ അൽവി എന്നിവരാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്മാർ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (48 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends