സംവരണത്തില്‍ സംവരണം: വിഷയം 7 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു

സുപ്രീം കോടതി 5 അംഗ ഭരണഘടനാ ബെഞ്ച്, പട്ടിക ജാതികളില്‍ തന്നെ ഏറ്റവും പിന്നാക്കമായവര്‍ക്കായി നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കി. എന്നാല്‍, ഈ നിലപാട് സംവരണത്തിനുള്ളിലെ സംവരണം പറ്റില്ലെന്ന, 2005-ല്‍ 5 അംഗ ബെഞ്ച് തന്നെ നല്‍കിയ വിധിക്ക് വിരുദ്ധമായതിനാല്‍ വിഷയം 7 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.
ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് കാലത്ത് അന്തസ്സോടെ കഴിയാനായി ഉള്ള സാമൂഹിക ക്ഷേമ നടപടിയുടെ ഭാഗമായ അവകാശമാണ് പെന്‍ഷനെന്നും അത് ഔദാര്യമല്ലെന്നും സുപ്രീം കോടതി. പെന്‍ഷന്‍ തുണയാണ്. അത് അന്യായമായി നിഷേധിക്കരുത്- കോടതി വ്യക്തമാക്കി.
2010-ല്‍ കോടതിക്കു മുന്‍പാകെ വി. സുകുമാരന്‍ സമര്‍പ്പിച്ച കേസാണ് ഇന്നലെ തീര്‍പ്പാക്കിയത്. 13 വര്‍ഷമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പട്ട വി. സുകുമാരന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച്, ജീവനക്കാരന്റെ സര്‍വീസ് കാലാവധി കണക്കാക്കി പെന്‍ഷന്‍ കുടിശിക പലിശയടക്കം 8 ആഴ്ചയ്ക്കകം നല്‍കാന്‍ കേരള സര്‍ക്കാരിനോട് ഉത്തരവിട്ടു.
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി 13 വര്‍ഷമായി അപേക്ഷകളുമായി നടന്നിട്ടും ഫലമുണ്ടായില്ല. 32 വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്ത വ്യക്തിക്കാണ് ഈ സ്ഥിതി. പെന്‍ഷന്‍ ചട്ടപ്രകാരം തന്നെയാണ് അനുവദിക്കേണ്ടത്. എന്നാല്‍ അത് സാങ്കേതികകാര്യങ്ങള്‍ പറഞ്ഞു തടഞ്ഞുവയ്ക്കുന്നതു ശരിയല്ല- ബെഞ്ച് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























