മഹാരാഷ്ട്രയില്‍ 14,718 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.... ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,33,568 ആയി , തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു

മഹാരാഷ്ട്രയില്‍ 14,718 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,33,568 ആയി വര്‍ധിച്ചു. വ്യാഴാഴ്ച 355 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ കോവിഡ് മരണം 23,444 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 5,31,563 പേര്‍ ഇതുവരെ രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 9,136 പേര്‍ രോഗമുക്തരായി. 72.42 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
1,78,234 രോഗികള്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 38,62,144 സാംപിളുകള്‍ സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചു.ആന്ധ്രയില്‍ പുതുതായി 10,621 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 3,93,090 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3,633 ആയി ഉയര്‍ന്നു.
നിലവില്‍ 94,209 പേര്‍ സംസ്ഥാനത്തുടനീളം ചികിത്സയിലുണ്ട്. 2,95,248 പേര്‍ ഇതുവരെ രോഗമുക്തരായി.തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 5,981 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 109 പേര്‍ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 6,948 ആയി. 3,43,930 പേര്‍ ഇതുവരെ രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 5,870 പേര്‍ രോഗമുക്തി നേടി. 52,364 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ തുടരുന്നത്.
https://www.facebook.com/Malayalivartha


























