Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ജെഇഇ (മെയിന്‍), നീറ്റ് പരീക്ഷ: കോവിഡ് ആശങ്കയ്ക്കിടെ പരീക്ഷ നടത്താനുള്ള തീരുമാനത്തെ ചൊല്ലി ബിജെപി-പ്രതിപക്ഷ പോര്, പരീക്ഷ മാറ്റണമെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

28 AUGUST 2020 07:06 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ജെഇഇ (മെയിന്‍), നീറ്റ് പരീക്ഷ നടത്താനുള്ള തീരുമാനത്തെ ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കാനിരിക്കെ, കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നു ബിജെപി ആരോപിച്ചു. കോടതിയില്‍ പോകാനുള്ള 7 സംസ്ഥാനങ്ങളുടെ തീരുമാനത്തിന് അനുകൂലമായി നിലപാട് എടുത്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

എന്നാല്‍, പരീക്ഷ നടത്താനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും അക്കാദമിക് വര്‍ഷം നഷ്ടപ്പെടാതെ പ്രവേശന പരീക്ഷകള്‍ പുനഃക്രമീകരീക്കണമെന്നും സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഒഡീഷ സര്‍ക്കാരും പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

കോടതിയെ സമീപിക്കാനുള്ള നീക്കത്തിനൊപ്പം ചേരണമെന്നഭ്യര്‍ഥിച്ചു ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, കേരളം, ആന്ധ്ര, തെലങ്കാന, ഒഡീഷ മുഖ്യമന്ത്രിമാര്‍ക്കു കത്തയച്ചു. ഒഡീഷ മാത്രമാണ് പരീക്ഷ മാറ്റിവയ്ക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കോവിഡും സംസ്ഥാനത്തെ പ്രളയസ്ഥിതിയും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.

വിദ്യാര്‍ഥികളുടെ ഒരുവര്‍ഷം നഷ്ടപ്പെടുത്തി രാഷ്ട്രീയം കളിക്കാമെന്നാണു കോണ്‍ഗ്രസ് കരുതുന്നതെന്നും 85% വിദ്യാര്‍ഥികളും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞതായും ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.കുട്ടികളുടെ ഭാവി തകര്‍ക്കാനുള്ള പ്രതിപക്ഷനീക്കം സര്‍ക്കാര്‍ അനുവദിക്കില്ലെന്നു ബിജെപി പ്രതികരിച്ചു.

ഇനിയും പരീക്ഷ മാറ്റിവയ്ക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയിലെയും വിദേശത്തെയും 150 അക്കാദമിക് വിദഗ്ധര്‍ പ്രധാനമന്ത്രിക്കു കത്തെഴുതി. രാഷ്ട്രീയ അജന്‍ഡയോടെയാണു ചിലര്‍ കുട്ടികളുടെ ഭാവി വച്ചു കളിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. പ്രവേശനപരീക്ഷ ഇനിയും വൈകുന്നതു അക്കാദമിക വര്‍ഷം തന്നെ നഷ്ടമാകാന്‍ ഇടയാക്കുമെന്നു വ്യക്തമാക്കി ഐഐടി തലവന്മാരും രംഗത്തെത്തി. ലോകത്തെ തന്നെ മികച്ച പ്രവേശന പരീക്ഷകളാണു ജെഇഇയും നീറ്റും. ഇവയ്ക്കു പകരം വഴി കണ്ടുപിടിക്കുന്നതു ഗുണകരമാകില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ബിജെപിക്കൊപ്പം നില്‍ക്കുന്ന എഐഎഡിഎംകെ ഭരിക്കുന്ന തമിഴ്‌നാടും ഡല്‍ഹിയും പരീക്ഷ മാറ്റിവയ്ക്കണമെന്ന നിലപാടിലാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തെത്തുടര്‍ന്നു ബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പുതുച്ചേരി, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിക്കും. പരീക്ഷ റദ്ദാക്കാനുള്ള ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends