എസ് എന്‍ സി ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും... ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത്

എസ് എന്‍ സി ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു ലാവലിന്‍ ഹര്‍ജികള്‍ നേരത്തെ പരിഗണിച്ച് നോട്ടീസ് അയച്ചിരുന്നത്. ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മുമ്പ് 18 തവണ ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെയായിരുന്നു.
പുതിയ ബെഞ്ചിലേക്ക് ഹര്‍ജികള്‍ മാറ്റാനുള്ള കാരണം വ്യക്തമല്ല. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യംചെയ്ത് സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ അപ്പീലുകളും ആണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
https://www.facebook.com/Malayalivartha


























