അനില്‍ അംബാനിയുടെ പാപ്പര്‍ ഹര്‍ജി കേള്‍ക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു, ആസ്തി വില്‍ക്കുന്നതിനും അനില്‍ അംബാനിക്കു വിലക്ക്

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ പാപ്പരത്ത അപേക്ഷ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍(എന്‍.സി.എല്‍.ടി.) കഴിഞ്ഞ ദിവസം ഫയലില്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് അനില്‍ അംബാനിക്കു വായ്പ നല്‍കിയ എസ്.ബി.ഐയുടെ വാദങ്ങള്‍ പരിശോധിക്കുന്നതിന് പാപ്പരത്ത അഡ്മിനിസ്ട്രേറ്ററേയും നിയോഗിച്ചിരുന്നു. എന്നാല്‍ പാപ്പര്‍ അപേക്ഷ കേള്‍ക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. ആസ്തി വില്‍ക്കുന്നതിനും അനില്‍ അംബാനിക്കു വിലക്കുണ്ട്.
അനില്‍ അംബാനി 16 കോടി ഡോളറിന്റെ വ്യക്തിഗത ഗ്യാരണ്ടി 2016-ല്‍ വായ്പ അനുവദിക്കുമ്പോള്‍ എസ്.ബി.ഐക്കു നല്‍കിയിരുന്നു.
അച്ഛന്‍ ധീരുഭായ് അംബാനി 2002-ല്‍ മരിച്ചതിനെ തുടര്‍ന്നാണു അനില്‍ അംബാനിയും മുകേഷ് അംബാനിയും സ്വത്തുക്കള്‍ ഭാഗം വയ്ക്കാന്‍ തീരുമാനിച്ചത്. അനില്‍ അംബാനിയുടെ നിര്‍ബന്ധ പ്രകാരം 2005-ലായിരുന്നു ഭാഗം വയ്ക്കല്‍.
ഊര്‍ജം, സാമ്പത്തിക സേവനം, ടെലികോം സംരംഭങ്ങള്‍ തുടങ്ങിയവ അനില്‍ അംബാനി സ്വന്തമാക്കിയപ്പോള്‍ മുകേഷ് അംബാനി എണ്ണ വ്യവസായം ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























