വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച വിധവയേയും ശാരീരിക വെല്ലുവിളിയുള്ളയാളേയും, മരിച്ച ഭര്‍ത്താവിന്റെ ബന്ധുക്കളെത്തി തലമൊട്ടയടിച്ച് കരിവാരിത്തേച്ച് ചെരിപ്പുമാലയിട്ടു!

ഉത്തര്‍പ്രദേശിലെ കൗനജില്‍ ഗുര്‍സാഹൈഗഞ്ച് ഗ്രാമത്തില്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതിന്റെ പേരില്‍ വിധവയ്ക്കും ശാരീരിക വെല്ലുവിളി നേരിടുന്നയാള്‍ക്കും എതിരേ അക്രമം. ഇരുവരെയും ബന്ധുക്കളെത്തി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു.
തല മുണ്ഡനം ചെയ്ത ശേഷം മുഖത്ത് കരി വാരി തേയ്ക്കുകയും ചെരുപ്പ് മാലയണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ സ്ത്രീയുടെ വീട്ടുകാര്‍ക്ക് എതിപ്പുണ്ടായിരുന്നു. ബുധനാഴ്ച നടന്ന സംഭവത്തില്‍ സ്ത്രീയുടെ കുടുംബത്തില്‍ നിന്നുള്ള രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
40 വയസ്സുള്ള സ്ത്രീയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പ് മരിച്ചതാണ്. പിന്നീട് ശാരീരിക വൈകല്യമുള്ള യുവാവുമായി അടുപ്പത്തിലായി. കുട്ടികളെ വളര്‍ത്താന്‍ ഇവര്‍ക്ക് തുണയായത് ഇയാളായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശക്തമായി എതിര്‍ക്കുകയാണ്.
യുവതി ഇയാളുമായി വീടിന് സമീപത്ത് വെച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ബുധനാഴ്ച രാവിലെ ഒരു കൂട്ടം ആള്‍ക്കാരെത്തി ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ആള്‍ക്കൂട്ടത്തിനിടയില്‍ ചിലര്‍ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ വെച്ചാണ് ഇപ്പോള്‍ പോലീസ് കുറ്റവാളികളെ കണ്ടെത്തുന്നത്.
സ്ത്രീയുടെ ബന്ധത്തിലുള്ള രണ്ടുപേരെ പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ ഇരുവരേയും പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്
https://www.facebook.com/Malayalivartha


























