ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ റോഹ്തങ് തുരങ്കം അടുത്തമാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ റോഹ്തങ് തുരങ്കം അടുത്തമാസം 29 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചതായി ജമ്മുവില്‍ നിന്നുള്ള ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രാം ലാല്‍ മാര്‍കണ്ഡ അറിയിച്ചു.
സമുദ്രനിരപ്പില്‍ നിന്നും 10,000 അടി ഉയരത്തില്‍ 9.02 കി.മീ നീളത്തിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് തുരങ്കത്തിന്റെ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. തുരങ്കത്തിലൂടെയുള്ള ഗതാഗതം ഉദ്ഘാടനം ചെയ്യുന്നതോടെ കാലങ്ങളായി സൈനികരും ഈ ഭാഗത്തെ ജനങ്ങളും അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതി വരുന്നതോടുകൂടി സാമ്പത്തികവും സാമൂഹികപരവുമായി വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും രാം ലാല്‍ മാര്‍കണ്ഡ പ്രതികരിച്ചു.
മണാലി-ലഡാക്ക് ഹൈവേയിലെ റോഹ്തങ് ചുരത്തിലെ മഞ്ഞു മലകള്‍ക്കടിയിലൂടെയാണ് അടല്‍ ടണല്‍ നിര്‍മിച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് ആറുമാസത്തോളം അടഞ്ഞു കിടക്കുന്ന റോഹ്തങ് ചുരം ഒഴിവാക്കി അടല്‍ ടണല്‍ വഴി യാത്രചെയ്യാം. ലഡാക്കിലേക്കുള്ള ദൂരം 46 കിലോമീറ്റര്‍ കുറയുകയും ചെയ്യും. യാത്രാസമയത്തില്‍ അഞ്ചുമണിക്കൂര്‍ ലാഭിക്കാം.പ്രതിദിനം 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
L
https://www.facebook.com/Malayalivartha


























