സംസ്ഥാനസമിതിയില്‍ വോട്ടെടുപ്പ് നടന്നതില്‍ അപാകതയില്ലെന്ന് യച്ചൂരി, വോട്ടെടുപ്പ് നടന്നത് വിഭാഗീയതയായി കാണേണ്ട, കമ്മിറ്റികളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം

സിപിഎം സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പ് നടന്നതില്‍ അപാകതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടിയുടെ കരുത്താണ്. വോട്ടെടുപ്പ് നടന്നത് വിഭാഗീയതയായി കാണേണ്ടെന്നും കമ്മിറ്റികളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും യച്ചൂരി പറഞ്ഞു. ഔദ്യോഗിക പാനലിനെതിരെ നാലു പേരുകള്‍ വിഎസ് പക്ഷം നിര്‍ദേശിച്ചതോടെയാണ് സിപിഎം സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പ് വേണ്ടിവന്നത്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലായിരുന്നു വോട്ടെടുപ്പു നടന്നത്. മൂന്നു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള 15 അംഗ സെക്രട്ടേറിയറ്റ് പാനല്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന കെ.ജെ. തോമസ്, ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം, മണി, കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ടി.പി. രാമകൃഷ്ണന്‍ എന്നിവരായിരുന്നു പുതുമുഖങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























