നേപ്പാളുകാര്‍ക്ക് ബീഫ് നല്‍കിയത് വിനയായി, വിവാദത്തില്‍ പാക്കിസ്ഥാന്‍

ബീഫ് പൂര്‍ണമായും നിരോധിക്കാനുള്ള തന്ത്രപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍. എന്നാല്‍ ഒരിടത്ത് ബീഫ് കഴിക്കാന്‍ നല്‍കിയത് പുലിവാലായിരിക്കുകയാണ് ഇപ്പോള്‍. ഭൂകമ്പത്തില്‍ സര്‍വവും നഷ്ടപ്പെട്ട നേപ്പാളിന് സഹായമെത്തിച്ച പാക്കിസ്ഥാനാണ് പുലിവാല്‍ പിടിച്ചിരിക്കുന്നത്. നേപ്പാളിലെ ഭൂകമ്പ ബാധിതര്‍ക്ക് ഭക്ഷണത്തിന് പാക്കിസ്ഥാന്‍ ബീഫ് നല്‍കിയതാണ് വിവാദമായിരിക്കുന്നത്. നേപ്പാളില്‍ പശു വിശുദ്ധ മൃഗമാണ്.
അതിനാല്‍ ഗോവധം നിയമംമൂലം നിരോധിച്ചിരിക്കുകയാണ്. പശുക്കളെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്നതും 12 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് നേപ്പാളില്‍. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് പാക്കിസ്ഥാന്‍ ബീഫ് മസാല ഭക്ഷണം നേപ്പാളിലേക്ക് അയച്ചത്. സംഭവം ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം നടത്തുമെന്നും നേപ്പാള്‍ അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























