നികുതി വെട്ടിപ്പ് കേസില്‍ സംഗീത സംവിധായകന് എ.ആര്. റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് ;

സംഗീത സംവിധായകന് എ.ആര്. റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് . ആദായ നികുതി വെട്ടിപ്പ് കേസില്‍ ആണ് സംഗീതസംവിധായകന് എ.ആര് റഹ്മാന് കോടതി നോട്ടീസ് അയച്ചത്. ആദായ നികുതി വകുപ്പ് നല്കിയ അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചിരിക്കുന്നത്. റഹ്മാന് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തിയിരുന്നു.
യുകെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിംഗ് ടോണ്‍ കമ്ബോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നല്കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്. 2010ലായിരുന്നു റഹ്മാന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയ്ക്ക് വേണ്ടി റിംഗ് ടോണ്‍ കമ്ബോസ് ചെയ്തത്.
https://www.facebook.com/Malayalivartha

























