Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇനി കര്‍ഷകര്‍ക്ക് താങ്ങും തണലുമായി മുന്നോട്ട്, കര്‍ഷകരുടെ പ്രശ്‌നങ്ങളറിയാന്‍ വിദര്‍ഭയില്‍ രാഹുലിന്റെ പദയാത്ര, പ്രതീക്ഷയോടെ കര്‍ഷകര്‍

01 MAY 2015 11:44 AM IST
മലയാളി വാര്‍ത്ത.

നീണ്ട ദിവസത്തെ അജ്ഞാതവാസത്തിന് ശേഷം രാഹുല്‍ മടങ്ങിയെത്തിയത് കര്‍ഷകര്‍ക്ക് ഏറെ താങ്ങും തണലുമാകുമെന്നാണ് പ്രതീക്ഷ. കര്‍ഷകരുടെ എന്ത് പ്രശ്‌നങ്ങള്‍ക്കും കൂടെയുണ്ടാകുമെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്കായുള്ള പദയാത്ര ആരംഭിച്ചു. കോണ്‍ഗ്രസിനും രാഹുലിനും ഈ യാത്ര ഏറെ ഗുണകരമാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളും പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് കര്‍ഷകര്‍ ഒറ്റപ്പെട്ട നിലയിലാണ്.വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയെന്നതാണ് സര്‍ക്കാറിന്റെ ചുമതല.
എന്നാല്‍, കേന്ദ്രം ഇപ്പോള്‍ എന്താണ് കര്‍ഷകരോട് ചെയ്ത് കൂട്ടുന്നതെന്നും രാഹുല്‍ ചോദിക്കുന്നു. കേന്ദ്ര സര്‍ക്കാരിന് കര്‍ഷകര്‍ക്കൊപ്പമല്ല ഇപ്പോള്‍ താല്‍പര്യം, ചില വന്‍കിടവ്യവസായികളോടാണ് താല്‍പര്യം, അവരെയാണ് കേന്ദ്രം സംരക്ഷിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ നിന്നാണ് രാഹുല്‍ പദയാത്ര ആരംഭിച്ചത്. അമരാവതി ജില്ലയില്‍ നടന്ന 15 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ രാഹുല്‍ കര്‍ഷകരുടെ വീടുകളിലെത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തു. \'സംവാദ് പദയാത്ര\' എന്ന പേരിലാണ് രാഹുല്‍ യാത്ര തുടങ്ങിയത്. ബുധനാഴ്ച്ച തന്നെ പദയാത്രയ്ക്കായി രാഹുല്‍ നാഗ്പൂരില്‍ എത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ അമരാവതിയിലെ ഗുന്‍ജി ഗ്രാമത്തില്‍നിന്നാണ് രാഹുല്‍ യാത്ര തുടങ്ങിയത്.
രാഹുലിനെ സ്വീകരിക്കാന്‍ നിരവധി കര്‍ഷകരാണ് റോഡരികില്‍ കാത്ത് നിന്നിരുന്നത്. കര്‍ഷകരുടെ എന്ത് പ്രശ്‌നങ്ങള്‍ക്കും ഉടനടി തീരുമാനം ഉണ്ടാകുമെന്നും കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. ഗുന്‍ജിയിലേക്കുള്ള യാത്രയ്ക്കിടയില്‍ താലേഗാവില്‍ ഇറങ്ങിയ രാഹുല്‍ കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തി. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായിത്തന്നെ രാഹുലിനോട് അവതരിപ്പിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേട്ടശേഷം രാഹുല്‍ അവരെ തോളില്‍ തട്ടി സമാധാനിപ്പിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി പെയ്ത മഴയാണ് കൃഷി നശിക്കാന്‍ കാരണമായതെന്നും കര്‍ഷകര്‍ രാഹുലിനോട് പറഞ്ഞു. തന്നെ കൊണ്ട്് പറ്റുന്ന രീതിയിലുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്നും രാഹുല്‍ കര്‍ഷകര്‍ക്ക് വാക്ക് നല്‍കി. ഗുന്‍ജിയ്ക്കും രാംഗാവിനുമിടയില്‍ അഞ്ച് ഗ്രാമങ്ങളും രാഹുല്‍ സന്ദര്‍ശിച്ചു.
മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അശോക് ചവാനെക്കൂടാതെ മുതിര്‍ന്ന നേതാക്കളും രാഹുലിനൊപ്പം പദയാത്രയിലുണ്ടായിരുന്നു. ആകെയുള്ള 175 കിലോമീറ്റര്‍ യാത്രയില്‍ 15 കിലോമീറ്ററാണ് രാഹുല്‍ നടക്കുക. പദയാത്ര തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് ഖോഗലില്‍ ഗജാനന്‍ ശേശ്‌റാവു എന്ന കര്‍ഷകന്‍ കൃഷിനാശത്തെത്തുടര്‍ന്ന് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. അമരാവതി ജില്ലയിലാണ് കൂടുതല്‍ കര്‍ഷകര്‍ ജീവനൊടുക്കിയതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends